Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ഗര്‍ഭിണികളും യോനീസ്രവവും

സാധാരണ ഗതിയില്‍ ഇത് യോനീനാളത്തെ വൃത്തിയാക്കി വയ്ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഗര്‍ഭിണിയായിരിക്കെ ആദ്യത്തെ ആറുമാസം ഈ സ്രവം ഉല്പാദിപ്പിക്കപ്പെടും. ചിലപ്പോള്‍ രക്തത്തിന്റെ അംശവും ഈ ഡിസ്ചാര്‍ജിനൊപ്പമുണ്ടാകും. സാധാരണഗതിയില്‍ ഇത് ഉത്കണ്ഠപ്പെടേണ്ട ഒരു പ്രശ്നമല്ല.
എന്നാല്‍ സ്രവത്തിന്റെ അളവ് കൂടുതലായാല്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ചിലപ്പോള്‍ ഇതിന്റെ നിറം മാറി ഇളംമഞ്ഞ നിറത്തിലോ റോസ് നിറത്തിലോ കണ്ടെന്നിരിക്കാം. ഇതിനൊപ്പം അധികം ദുര്‍ഗന്ധവും യോനിയില്‍ ചൊറിച്ചിലുമുണ്ടെങ്കില്‍ ഇതു മിക്കവാറും അണുബാധ കാരണമാകും. ഇതിന് ചികിത്സ അത്യാവശ്യമാണ്.
ഗര്‍ഭത്തിന്റെ അവസാനത്തെ മൂന്നുമാസങ്ങളില്‍ ഇത്തരം ഡിസ്ചാര്‍ജ് കൂടുകയാണെങ്കിലും ഡോക്ടറെ കാണണം. ഇത് ഒരുപക്ഷേ മാസം തികയാതെയുളള പ്രസവത്തിന്റെ ലക്ഷണം കൂടിയാകാം.
ഗര്‍ഭിണികള്‍ ഇത്തരം ഡിസ്ചാര്ജുകളെപ്പറ്റി ബോധവതികളാകണം. ഇതില്‍ എന്തെങ്കിലും നിറംവ്യത്യാസമുണ്ടെങ്കില് ഡോക്ടറെ കാണാന്‍ മടിക്കരുത്. സ്രവത്തോടൊപ്പം അടിവയറില്‍ വേദനയോ രക്തമോ കണ്ടാല്‍ ഡോക്ടറെ കണ്ട് വിവരം പറയണം. ഇത്തരം പ്രശ്നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്.



Click it and Unblock the Notifications
