Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഗര്‍ഭകാലവും ഓഫീസ് ജോലിയും

ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നം ഭക്ഷണക്രമം പാലിക്കാതിരിക്കുകയെന്നതാണ്. ഓഫീസിലേക്ക് ഓടുന്ന തിരക്കില്‍ പേരിനു മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുന്നവരും ഭക്ഷണം തന്നെ ഉപേക്ഷിക്കുന്നവരുമുണ്ട്. ഗര്‍ഭിണികള്‍ ഒരു കാരണവശാലും ഭക്ഷണം ഉപേക്ഷിക്കതരുത്. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും സമയാസമയത്തു തന്നെ ഭക്ഷണം കഴിയ്ക്കുവാന്‍ ശ്രദ്ധിക്കണം. പോഷകങ്ങളടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കുകയും വേണം. ഓഫീസിലാണെങ്കിലും ഫലവര്‍ഗങ്ങളും മറ്റും ഇടയ്ക്കിടെ കഴിയ്ക്കാവുന്നതേയുള്ളൂ.
ഓഫീസിലേക്ക് സൗകര്യപ്രദമായ കോട്ടന്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അധികം ഇറുകിയ വസ്ത്രങ്ങളും ജീന്‍സും ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ധരിക്കുവാന്‍ സുഖം തോന്നുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
കാലില്‍ നീരു വരുന്നത് ഗര്‍ഭകാലത്ത് സാധാരണമാണ്. ഓഫീസിലിരുന്ന കാലുകള്‍ കീഴ്പ്പോട്ടു തൂക്കിയിട്ടിരുന്ന ജോലി ചെയ്യുമ്പോള്‍ നീരും വേദനയും വരാനുള്ള സാധ്യത കൂടുതലാണ്. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുന്നതും കാലുകള്‍ മസാജ് ചെയ്യുന്നതും നന്നായിരിക്കും. കാല് ചെറിയ സ്റ്റൂളിലോ മറ്റോ കയറ്റി വയ്ക്കുന്നത് നന്നായിരിക്കും.
ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ പുറംവേദനയും ശരീരവേദനയും വരാനുളള സാധ്യത കൂടുതലാണ്. നടുഭാഗത്ത് തലയിണയോ മറ്റോ വയ്ക്കുന്നത് ആയാസം ഒഴിവാക്കും. വളഞ്ഞിരിക്കാതെ നിവര്ന്നരിക്കാന് ശ്രദ്ധിക്കണം.
ഗര്‍ഭകാലത്ത് മനംപിരട്ടല്‍ സാധാരണമാണ്. ഓഫീസിലെ ഇടവേളകളില്‍ സാലഡോ ഫ്രൂട്ട്സോ കഴിയ്ക്കുന്നത് വയറ്റില്‍ അസിഡിറ്റി വരാതിരിക്കാനും അതുവഴിയുള്ള മനംപിരട്ടല്‍ ഒഴിവാക്കാനും സഹായിക്കും. ചെറുനാരങ്ങയുടെ നീര് കുടിക്കുന്നതും ഇഞ്ചി വായിലിടുന്നതും മനംപിരട്ടല്‍ കുറയ്ക്കും.
ജോലിത്തിരക്കാണെങ്കിലും ആവശ്യത്തിന് വെള്ളം കുടിയ്ക്കാന്‍ മറക്കരുത്.



Click it and Unblock the Notifications
