Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗര്‍ഭകാല ശ്രദ്ധയും പ്രധാനം
ഗര്‍ഭകാല പരിചരണം മാത്രമല്ല, ഗര്‍ഭകാല ശ്രദ്ധയും പ്രധാനമാണ്. ഗര്‍ഭിണികള്‍ ആരോഗ്യത്തിലും ഭക്ഷണത്തിലും ജീവിതരിതികളിലും ശ്രദ്ധിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങളില്‍ കൂടി ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യം.
നിസാരമെന്നു തോന്നാമെങ്കിലും ചിലപ്പോള്‍ ഇവ ഗുരുതരമായ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കാം. ഇവ എന്തൊക്കെയെന്നറിയൂ.

ഗര്‍ഭകാലത്ത് വീടിന്റെ തറ കഴിവതും ഉണക്കിയിടാന്‍ നോക്കുക. വെള്ളമുള്ള തറയില്‍ ചവിട്ടി ഗര്‍ഭിണി വീഴാനുള്ള സാഹചര്യമുണ്ട്. അബോര്ഷന് വരെ വരുത്തിയേക്കാവുന്ന പ്രശ്നമാണിത്. ഇതുപോലെ ബാത്ത്റൂമിലും ഗര്‍ഭിണി കയറുമ്പോള്‍ ശ്രദ്ധ വേണം.
ഇതുപോലെ ഗ്യാസിനടുത്തും തിളച്ച സാധങ്ങളും വെള്ളവും എടുക്കുമ്പോഴും ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. ഇത് ദേഹത്തേക്കു വീണ് പൊള്ളലുണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്.
ഉയരം കൂടിയ കട്ടില്, കസേര, വല്ലാതെ പൊക്കം കുറഞ്ഞ ക്ലോസെറ്റ് എന്നിവയെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവ തന്നെ. ഇവ വയറ്റില്‍ മര്ദമുണ്ടാകാന് വഴിയൊരുക്കും. ഗര്‍ഭിണിയുടെ സൗകര്യമനുസരിച്ച് ഇവയെല്ലാം ക്രമീകരിക്കേണ്ടതുണ്ട്.
ഗര്‍ഭകാലത്ത് ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇറുകിയതോ വായുസഞ്ചാരമില്ലാത്തതോ ആയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വയര്‍ മുറുകുന്ന വിധത്തിലുള്ളതോ ഇലാസ്റ്റിക് ഉള്ളതോ ആയ വസ്ത്രങ്ങള്‍ വേണ്ട. ജീന്‍സ് പോലുള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്.
ജോലി ചെയ്യുന്നവര്‍, ഇത് വീട്ടു ജോലിയായാലും ഓഫീസ് ജോലിയായാലും വല്ലാതെ സ്ട്രെയ്ന്‍ എടുക്കുന്നത് ദോഷം ചെയ്യും. അധികസമയം ഇരുന്നു ജോലി ചെയ്യുന്നതും നല്ലതല്ല. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക തന്നെ വേണം.
ദൂരയാത്രകളും ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കുഞ്ഞിനും ദോഷം വരുത്തും. അഥവാ ഇത്തരം യാത്രകള്‍ വേണ്ടി വരികയാണെങ്കില്‍ ഒരേ ഇരുപ്പിരിക്കുന്നത് ഒഴിവാക്കുക തന്നെ വേണം.



Click it and Unblock the Notifications
