Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭകാലത്തെ അസിഡിറ്റി സാധാരണം

ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ വരുന്നതിന് പല കാരണങ്ങളുണ്ട്. ഹോണ്‍മോണ്‍ വ്യത്യാസങ്ങളാണ പ്രധാന കാരണം. ഗര്‍ഭിണികളില്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്ലാസന്റ് പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഗര്‍ഭാശയ ഭിത്തികള്‍ക്ക് അയവു നല്‍കുകയും ആര്‍ത്തവം തടയുകയും ചെയ്യുന്നത് ഈ ഹോണ്മോണാണ്.
പ്രൊജസ്ട്രോണ്‍ വയറിനും ഫുഡ് പൈപ്പ് എന്നറിയപ്പെടുന്ന ഈസോഫാഗസിനും ഇടയ്ക്കുള്ള വാല്‍വിനെ മയപ്പെടുത്തുന്നു. ഇതുവഴി വയറിലെ ഭക്ഷണം വീണ്ടും ഈസോഫാഗസിലെത്തുകയും ഇങ്ങനെ അസിഡിറ്റിയുണ്ടാക്കുകയം ചെയ്യും. മാത്രമല്ലാ, ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ചെയ്യും.
ഗര്‍ഭസ്ഥ ശിശു വളരുന്തോറും കൂടുതല്‍ സ്ഥലവും വേണ്ടി വരും. ഇത് വയര്‍ മുകളിലോട്ട് തള്ളുന്നതിനും വയറിലെ ഭക്ഷണം മുഴുവന്‍ ദഹിക്കാതിരിക്കാനും കാരണമാകും. ഇതും നെഞ്ചെരിച്ചിലുണ്ടാക്കും.
ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഏറ്റവും നല്ലത് ഭക്ഷണക്രമീകരണമാണ്. ചെറിയ അളവില്‍ പലപ്പോഴായി ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനം എളുപ്പമാക്കും. ഭക്ഷണസമയത്തിനിടയ്ക്ക് ഇടവേള കൂടുതലുണ്ടെങ്കിലും വയറ്റില്‍ അസിഡിറ്റിയുണ്ടാകും. അതുകൊണ്ടു കൂടി ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്്ക്കേണ്ടത് പ്രധാനമാണ്.
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനപ്രക്രിയ എളുപ്പത്തിലാക്കും. വായില്‍ മൗത്ത് ഫ്രഷ്നറോ ഗ്രാമ്പൂവോ ഇട്ട് ചവയ്ക്കുന്നത് ഫുഡ് പൈപ്പിന്റെ സങ്കോചവികാസങ്ങളെ സഹായിക്കും. ഇത് ദഹനത്തിന് നല്ലതാണ്.
ഗര്‍ഭിണികള്‍ മസാലകള്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. പുളിയും എരിവും കഴിവതും കുറയ്ക്കുക. മസാലയുള്ള ഭക്ഷണം ദഹനത്തിന് മാത്രമല്ലാ, ഗര്‍ഭസ്ഥ ശിശുവിനും നല്ലതല്ല. ചേരുന്ന ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുകയെന്നത് പ്രധാനമാണ്. ചിലര്‍ക്ക് ചില ഭക്ഷണം കഴിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. മറ്റു ചിലര്‍ക്കിത് വയറിന് ബുദ്ധിമുട്ടുണ്ടാക്കും. ഉദാഹരണത്തിന് ഗര്‍ഭമുള്ളപ്പോള്‍ ചിലര്‍ക്ക് പാല് കുടിയ്ക്കുന്നത് ഇഷ്ടമായിരിക്കും. ചിലര്‍ക്കാകട്ടെ, ഇത് ദഹനപ്രശ്നങ്ങളും മനംപിരട്ടലും ഉണ്ടാക്കും.
രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഭക്ഷണം കഴിച്ചയുടനെ കിടന്നാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും പ്രധാനമാണ്. ഇറുകിയ വസ്ത്രങ്ങളും ചിലപ്പോഴൊക്കെ വയറിന് അസ്വസ്ഥതയുണ്ടാക്കും.
ഗര്‍ഭിണികള്‍ ഗ്യാസ് വരാന്‍ സാധ്യതയില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയും വ്യായാമങ്ങള്‍ ചെയ്യുന്നതും നെഞ്ചെരിച്ചില്‍ ഒഴിവാക്കും.



Click it and Unblock the Notifications
