Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ മാറ്റാം
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. ചിലര്‍ക്കിത് ഗര്‍ഭത്തിന്റെ ആദ്യകാലങ്ങളില്‍ മാത്രമാണ് അനുഭവപ്പെടുക. മറ്റു ചിലര്‍ക്കാവട്ടെ, ഗര്‍ഭകാലത്ത് മുഴുവനും ഈ പ്രശ്നമുണ്ടാകും.
ഇത്തരം നെഞ്ചെരിച്ചില്‍ ഗ്യാസില്‍ നിന്നും വ്യത്യസ്തവുമാണ്. പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഗര്‍ഭകാലത്ത് കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇതാണ് ഇത്തരം നെഞ്ചെരിച്ചിലിന് കാരണമാകുന്നത്.

ഗ്യാസില്‍ നിന്നും വ്യത്യസ്തമായി മാറിന് പുകകിലായാണ് ഇത്തരം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. ഇത് ചിലപ്പോള്‍ ഭക്ഷണം കഴിയ്ക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കും. മനംപിരട്ടലും ഛര്‍ദിയുമുണ്ടാക്കും. ഗര്‍ഭകാല അസ്വസ്ഥകള്‍ക്കൊപ്പം ഇവ കൂടിയാകുമ്പോള്‍ ഗര്‍ഭിണിയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
ഇത്തരം നെഞ്ചെരിച്ചിലിന് പലവിധ പരിഹാരങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍.
ലെമണൈഡ് കുടിയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാര്‍ഗമാണ്. ഇത് ശരീരത്തിലെ അസിഡിറ്റി കുറച്ച് ആര്ക്കലൈനാക്കുന്നു. ഇതുവഴി റിഫ്ക്സ് കുറയകയും ചെയ്യുന്നു.
ച്യൂയിംഗ് ഗം ചവയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാണ്. ഇത് ചവയ്ക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് വയറ്റിലെ ആസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി നെഞ്ചെരിച്ചിലിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണിത്. ഇഞ്ചി വെറുതെ വായിലിട്ടു ചവയ്ക്കാം, അല്ലെങ്കില്‍ ഇഞ്ചിയിട്ട ചായ കുടിയ്ക്കാം. ഇത് അസിഡിറ്റിയെ കുറയ്ക്കും. ദഹനപ്രശ്നങ്ങള്ക്കുള്ളൊരു നല്ല മരുന്നു കൂടിയാണിത്.
ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാകും. കഫീന്‍ അടങ്ങിയവ ഒഴിവാക്കുക. മസാല, അമിതമായ എരിവ് എന്നിവയും ഒഴിവാക്കാം.
കമഴ്ന്നു കിടന്ന് ശരീരത്തിന്റെ മുകള്ഭാഗം മുകള്ഭാഗം മുകളിലേക്കുയര്‍ത്തുക. ഇതേ രീതിയില്‍ കിടക്കുകയു ചെയ്യാം. ഇത് വയറ്റിലെ ആസിഡിറ്റി നെഞ്ചിലേക്കു കയറാതെ സഹായിക്കും.
ഗര്‍ഭകാലത്ത് അസിഡിറ്റിയ്ക്കുള്ള മരുന്നുകള്‍ കഴിയ്ക്കാതെ ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് കൂടുതല്‍ നല്ലത്. മരുന്നുകള്‍ കഴിയ്ക്കുകയാണെങ്കില്‍ അത് നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മാത്രമെ ചെയ്യാവൂ.



Click it and Unblock the Notifications