Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
ഗര്‍ഭകാലം പ്രത്യേക ശ്രദ്ധ വേണ്ട സമയം തന്നെയാണ്. ചില ചെറിയ അശ്രദ്ധകള്‍ മതി, അമ്മയുടേയും കുഞ്ഞിന്റെയും ജീവന് തന്നെ അപകടത്തിലാക്കാന്‍. ഭക്ഷണകാര്യങ്ങളില്‍ മുതല്‍ ജീവിത രീതികളില്‍ വരെ ഈ ശ്രദ്ധ വേണം.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇത് വായിക്കൂ. അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
ഇപ്പോള്‍ തൈറോയ്ഡ് ഒരു സാധാരണ പ്രശ്നമായിരിക്കുകയാണ്. ഗര്‍ഭിണികളില്‍ തൈറോയ്ഡ് അബോര്ഷന് വരെ കാരണമായേക്കാം. ഗര്‍ഭിണികള്‍ ഇതുകൊണ്ടു തന്നെ തൈറോയ്ഡുണ്ടോയെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
നല്ലപോലെ വെള്ളം കുടിയ്ക്കേണ്ടതും ഗര്‍ഭകാലത്ത് അത്യാവശ്യം. വെള്ളം കുടിയ്ക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ പ്രധാന തന്നെയാണ്. ദഹനപ്രശ്നങ്ങള്‍, യൂറിനറി ഇന്ഫെക്ഷന് തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് വളരെ പ്രധാനമാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
വളര്‍ത്തുമൃഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് പൂച്ചയില്‍ നിന്ന് ഗര്‍ഭകാലത്ത് അകലം സൂക്ഷിക്കുക. കാരണം പൂച്ചയില്‍ നിന്ന് ടോക്ലോപ്ലാസ്മോസിസ് എന്ന അണുബാധ വരാന്‍ സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ തലച്ചോറിന് കേടുണ്ടാക്കാനും അന്ധത വരുത്താനും കാരണമാകുന്നു.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബ്രൊക്കോളി, ചീര തുടങ്ങിയവ ഫോളിക് ആസിഡ് അടങ്ങിയവയാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
ഗര്‍ഭകാലത്ത് ആയാസമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യാം. ഇത് ഗര്‍ഭകാല അസ്വസ്ഥകള്‍ പരിഹരിക്കാനും സുഖപ്രസവത്തിനും സഹായിക്കും.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
നല്ല ഉറക്കവും ഗര്‍ഭിണികള്‍ക്ക് വളരെ അത്യാവശ്യമാണ്. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. മത്സ്യവും ഇറച്ചിയും കഴിയ്ക്കുമ്പോള്‍ നല്ലപോലെ വേവിച്ചു കഴിയ്ക്കുക. അല്ലെങ്കില്‍ സാല്‍മൊണെല്ല പോലുള്ള ബാക്ടിരീയകളില് നിന്നും രോഗം പകരാന്‍ സാധ്യത കൂടുതലാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
കോസ്മെറ്റിക്സ്, മേക്കപ്പ് എന്നിവ ഗര്‍ഭകാലത്ത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കുഞ്ഞിനെ ദോഷകരമായി ബാധിയ്ക്കും.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
മദ്യം, സിഗരറ്റ്, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ വരുത്തി വയ്ക്കും. കുഞ്ഞിനെ ബാധിയ്ക്കും.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഗര്‍ഭകാലത്ത് ഇവ ഉപേക്ഷിക്കുക. നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുമെന്നു മാത്രമല്ല, അപകടങ്ങള്‍ വരാനും സാധ്യത കൂടുതലാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
അധികം ചൂടുള്ള വെള്ളത്തിലെ കുളി, സോണ ബാത്ത് എന്നിവ ഒഴിവാക്കുക. കൂടുതല്‍ ചൂട് കുഞ്ഞിന് ദോഷം ചെയ്യും.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ
എപ്പോഴും ശരീരഭാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക. വെയ്റ്റ് അധികം കൂടാനോ കുറയാനോ പാടില്ല. ക്രമാതീതമായി ഭാരം കൂടുന്നതാണ് നല്ലത്.



Click it and Unblock the Notifications
