Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗര്‍ഭധാരണം, കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞു വയ്ക്കാം
അമ്മയാകാന്‍ ശ്രമിക്കുന്നവര്‍ക്ക് പല സംശയങ്ങളുമുണ്ടാകാം. എന്നാല്‍ ഡോക്ടറെ കാണുമ്പോള്‍ എന്തെല്ലാം ചോദിച്ചറിയണമെന്ന കാര്യത്തില്‍ കാര്യമായ ധാരണയുണ്ടാവുകയുമില്ല.
ഗര്‍ഭിണിയാകാന്‍ സാധ്യത ഓവുലേഷന് സമയത്താണ്. ഓവുലേഷന് കൃത്യമായി കണക്കു കൂട്ടാനറിയില്ലെങ്കില് ഇതെക്കുറിച്ച് ഡോക്ടറോട് ചോദിയ്ക്കാം.

ചിലര്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നവരായിരിക്കാം. ഇത്തരം ഗുളികകള്‍ ഇടയ്ക്കു മുടങ്ങിയാല്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗുളികകള്‍ കഴിയ്ക്കുന്നതിനിടയിലെ ഗര്‍ഭധാരണം അപകടമാണ്. ഇതെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് സംശയനിവൃത്തി വരുത്താം.
ഗര്‍ഭധാരണം നടന്നുവെന്ന് പെട്ടെന്നു തന്നെ തിരിച്ചറിയാനുള്ള വഴിയകളെക്കുറിച്ചും ഡോക്ടറോട് ചോദിക്കാം.
ഗര്‍ഭകാലത്ത് കഴിയ്ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. ഇവയെക്കുറിച്ച് സംശയനിവൃത്തി വരുത്താം. ഏതെങ്കിലും വിധത്തിലുള്ള ഗുളികകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇതെക്കുറിച്ച് ഡോക്ടറോട് പറയേണ്ടതും അത്യാവശ്യമാണ്.
ഗര്‍ഭകാലത്തെ യാത്രകളും വിശ്രമവും സംബന്ധിച്ചും ഡോക്ടറോട് ചോദിയ്ക്കാം. ഇത്തരം കാര്യങ്ങള്‍ ആദ്യമേ തന്നെ അറിഞ്ഞു വയ്ക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.
ഗര്‍ഭകാലത്ത് ചില ജീവിത രീതികളെങ്കിലും മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളുണ്ടെങ്കില്‍. ഇതെക്കുറിച്ചും അറിഞ്ഞു വയ്ക്കാം.
ഗര്‍ഭകാലത്ത് എടുക്കേണ്ട കുത്തിവയ്പുകള്‍, പരിശോധനകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. ഇത്തരം കാര്യങ്ങളും ഡോക്ടറോട് ചോദിച്ച് അറിയാവുന്നതേയുള്ളൂ.



Click it and Unblock the Notifications
