Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പപ്പായ കഴിച്ചാല്‍ അബോര്ഷന്
ഗര്‍ഭിണികള്‍ക്ക് പപ്പായ പലപ്പോഴും ഒരു പേടി സ്വപ്നമായിരിക്കും. കാരണം പപ്പായ ഗര്‍ഭം അലസിപ്പോകാന്‍ ഇടയാക്കുമെന്ന് മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. പപ്പായ ഇവിടെ വില്ലനാണോയെന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും സംശയങ്ങളുണ്ടാകും.
പപ്പായ പഴുത്തതാണോ അല്ലയോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഇത് സുരക്ഷിതമാണോയെന്ന കാര്യം. പഴുക്കാത്ത പപ്പായ ഗര്‍ഭത്തിന് ദോഷം ചെയ്യുമെന്നു തന്നെ വേണമെങ്കില്‍ പറയാം. കാരാണം ഇതില്‍ പെപ്സിന്‍ എന്നൊരു ഘടകമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ് ഇത്.

ഇതിന് പുറമെ പപ്പായയിലെ പാപെയ്ന്‍ ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന മെമ്പ്രേയ്ന്‍ കട്ടി കുറയ്ക്കുകയും ഇതുവഴി ഭ്രൂണത്തിന് അപകമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് മുന്‍പ് അബോര്ഷന് സംഭവിച്ചവര്‍, ഗര്ഭപാത്രത്തിന് കട്ടി കുറഞ്ഞവര്‍ എന്നിവ പച്ച പപ്പായ പൂര്‍ണമായും ഒഴിവാക്കണം.
പച്ച പപ്പായയിലുള്ള വെള്ള നിറത്തിലുള്ള ദ്രവം ലാറ്റൈക്സ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഗര്‍ഭപാത്രം ചുരുങ്ങാന്‍ ഇട വരുത്തുകയും ഇതുവഴി അബോര്ഷന് കാരണമാകുകയും ചെയ്യുന്നുണ്ട്്. പൊക്കിള്‍കൊടിയില്‍ രക്തസ്രാവമുണ്ടാകാനും ലാറ്റെക്സ് ഇട വരുത്തും. ചിലപ്പോള്‍ മാസം തികയാതെ പ്രസവിക്കാനും പച്ച പപ്പായ കാരണമാകും.
ചിലര്‍ക്ക് ഗര്‍ഭകാലത്ത് മാത്രമല്ല, അല്ലെങ്കിലും പപ്പായ അലര്‍ജിയാകാറുണ്ട്. ഇതിലെ ലാറ്റെക്സ് തന്നെയാണ് ഇവിടെയും വില്ലന്‍. ഇത് അലര്‍ജിയുള്ളവര്‍ക്ക് പപ്പായ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പച്ച പപ്പായക്കു മാത്രമെ ഗര്‍ഭകാലത്ത് വിലക്കുള്ളൂ. പഴുത്ത പപ്പായയില്‍ വൈറ്റമിന്‍ എ, ബി, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.
ഗര്‍ഭകാലത്ത് ദഹനപ്രശ്നങ്ങളും മലബന്ധവും ഒഴിവാക്കാനും പപ്പായ സഹായിക്കും. എന്നാല്‍ പഴുത്ത പപ്പായ തെരഞ്ഞെടുക്കണമെന്നു മാത്രം.



Click it and Unblock the Notifications
