Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ജോലികള്‍
ഗര്‍ഭകാലത്ത് വിശ്രമവും ഒപ്പം വ്യായാമവും വേണം. വീട്ടുജോലികള്‍ ചെയ്യുന്നത് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ഗര്‍ഭിണിക്കു പറ്റിയ ഒരു വ്യായാമവുമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചില വീട്ടുജോലികളുണ്ട്, ചില കാര്യങ്ങളുണ്ട്.

ഗര്‍ഭകാലത്ത് ഭാരം ഉയര്‍ത്തുന്നത് നല്ലതല്ല. പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. മാത്രമല്ല, ഗര്‍ഭിണിയ്ക്ക് നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ വരികയും ചെയ്യും. കുട്ടികളെ എടുത്തുയര്‍ത്തുക, ബക്കറ്റിലെ വെള്ളം, സാധനങ്ങള്‍ നിറച്ച സഞ്ചി തുടങ്ങിയവ ഉയര്‍ത്തുക എന്നിവയെല്ലാം ഒഴിവാക്കുക തന്നെ വേണം.
വീട്ടാവശ്യങ്ങള്‍ക്കും വൃത്തിയാക്കുന്നതിനും വിനെഗര്‍, ബേക്കിംഗ് സോഡ തുടങ്ങിയവ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. ഇവയിലെ രാസവസ്തുക്കള്‍ ഗര്‍ഭിണിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവ ഉപയോഗിക്കുമ്പോള്‍ വളരെ ചുരുങ്ങിയ അളവില്‍ മാത്രം ഉപയോഗിക്കുക. കൈകളില്‍ ഗ്ലൗസുപയോഗിക്കണം. കഴിവതും ഇവയില്‍ നിന്നുള്ള ഗന്ധം ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കണം.
പൂച്ചയുടെ വിസര്‍ജ്യവസ്തുക്കള്‍ ഗര്‍ഭിണികള്‍ യാതൊരു കാരണവശാലും വൃത്തിയാക്കുകയോ സ്പര്‍ശിക്കുകയോ അരുത്. ഇവയില്‍ ടോക്സോപ്ലാസ്മോസിസ് എന്ന അസുഖം പരത്തുന്ന ഒരു പാരസൈറ്റുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന് ഏറെ ദോഷം വരുത്തുവയ്ക്കുന്ന ഒന്നാണ്.
സ്റ്റൂള് പോലുള്ള സാധനങ്ങളില്‍ എന്തെങ്കിലും ആവശ്യത്തിനായി കയറി നില്ക്കുന്ന ശീലവും ഉപേക്ഷിക്കണം. ഇത് മറിഞ്ഞുവീണ് അപകടസാധ്യതയുണ്ടെന്നതിനാലാണിത്.
ഇവയ്ക്കിടെ കുനിയുന്നതും ഒഴിവാക്കുക. അടിച്ചുവാരാനും തുടയ്ക്കാനും തുണി കഴുകാനുമൊക്കെ എപ്പോഴും കുനിയുന്നത് ദോഷം ചെയ്യും. ഇത് നടുവേദന കൂട്ടാനും വിലക്കവും ഉളുക്കുമുണ്ടാക്കാനും ഗര്‍ഭകാലത്ത് ഇട വരുത്തും.
ഗര്ഭണിയുടെ ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യം കൂടെയാണ് എപ്പോഴും ഓര്മ വയ്ക്കുക.



Click it and Unblock the Notifications
