Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
ക്യാന്‍സര്‍ ബാധ ഗര്‍ഭധാരണത്തിന് തടസമോ?
ക്യാന്‍സര്‍ അറിയാതെ വന്ന് പിടി മുറുക്കുന്ന ഒരു നീരാളിയാണെന്നു പറയാം. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ പലപ്പോഴും മൂര്‍ദ്ധന്യത്തിലെത്തിയ ശേഷമായിരിക്കും ഈ രോഗം തിരിച്ചറിയാനാവുകയെന്നതാണ് പ്രയാസം.
ക്യാന്‍സര്‍ പൂര്‍ണമായും മാറിയ ശേഷം സാധാരണ ജീവിതം നയിക്കുന്ന ധാരാളം പേരുണ്ട്. ഇതില്‍ പ്രശസ്തരും അല്ലാത്തവരും ഉള്‍പ്പെടുകയും ചെയ്യും.

ക്യാന്‍സര്‍ ബാധയ്ക്കു ശേഷം സാധാരണ ജീവിതം സാധ്യമെങ്കിലും ഗര്‍ഭധാരണം സാധ്യമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ടാകുന്നത് സാധാരണം. ഗര്‍ഭം ധരിച്ചാലും മുന്‍പുണ്ടായിരുന്ന രോഗം കുഞ്ഞിനെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോയെന്ന സംശയവും പലര്‍ക്കുമുണ്ട്.
യൂട്രസ്, ഒാവറി എന്നിവയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ഗര്‍ഭധാരണശേഷിയെ ബാധിച്ചെങ്കില്‍ പ്രശ്നങ്ങളുണ്ടായേക്കാം. എന്നാല്‍ മറ്റു ക്യാന്‍സറുകള്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റിയാല്‍ ഒരിക്കലും ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്നവയല്ല.
ക്യാന്‍സര്‍ ബാധ പൂര്‍ണമായും മാറി ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതേയുള്ളൂ. എന്നാല്‍ കീമോതെറാപ്പിക്കു വിധേയയാകുന്ന സ്ത്രീയാണെങ്കില്‍ ഇത് കഴിയുന്നതു വരെ ഗര്‍ഭം ധരിക്കാതിരിക്കുകയാണ് നല്ലത്. കാരണം ഇത് കുഞ്ഞിനെ ബാധിക്കാനും അണ്ഡത്തെയോ ബീജത്തെയോ ബാധിക്കുവാനോ സാധ്യത കൂടുതലാണ്.
ചില കേസുകളില്‍ ഡോക്ടര്‍മാര്‍ 2-5 വര്‍ഷം വരെ കാത്തിരിക്കാന്‍ ആവശ്യപ്പെടും. ചില ക്യാന്‍സര്‍ ബാധകള്‍ തിരിച്ചെത്തുവാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിന് കാരണം.
ക്യാന്‍സര്‍ ബാധ പൂര്‍ണമായും മാറിയ ശേഷം ഗര്‍ഭധാരണം വൈകുന്നതിന് ചിലപ്പോള്‍ കാരണങ്ങള്‍ മറ്റെന്തെങ്കിലുമായേക്കാം.
ക്യാന്‍സര്‍ പൂര്‍ണമായും മാറിയ ശേഷവും കുട്ടികളുണ്ടായാല്‍ ഇത് കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങള്‍ വരുത്തുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത് തികച്ചും തെറ്റാണ്. എന്നാല്‍ സ്തനാര്‍ബുദം പോലുള്ള ചില രോഗങ്ങള്‍ പാരമ്പര്യമായും വരാം.
ക്യാന്‍സര്‍ ബാധയ്ക്ക് ചികിത്സക്കു വിധേയമായാല്‍ ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഡോക്ടറോട് ചോദിച്ച് പരിഹരിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
