Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവ സമയത്തുമുണ്ട് ഗര്‍ഭസാധ്യത

സ്ത്രീയുടെ അണ്ഡവിസര്‍ജന സമയത്ത് ലൈംഗികമായി ബന്ധപ്പെട്ടാലാണ് ഗര്‍ഭധാരണം നടക്കുക. ഒരു മാസത്തില്‍ ഒരു അണ്ഡം മാത്രമെ സ്ത്രീ ശരീരത്തില്‍ ഉല്പാദിപ്പിക്കുകയുള്ളൂ. സാധാരണ 28 ദിവസമാണ് ആര്‍ത്തവക്രമം. എന്നാല്‍ ഇതില്‍ കൂടുതലോ കുറവോ ആകാം. കുറവ് ആര്‍ത്തവ ചക്രമുള്ള സ്ത്രീയുടെ ശരീരത്തില്‍ ചിലപ്പോഴൊക്കെ മാസമുറ സമയത്തു തന്നെ അണ്ഡോല്പാദത്തിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. പുരുഷബീജം ഈ സമയത്ത് സ്ത്രീ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഗര്‍ഭധാരണം നടക്കുകയും ചെയ്യും.
അണ്ഡത്തിന്റെ ആയുസ് തീരെ കുറവാണെങ്കിലും ബീജം രണ്ടുമൂന്നു ദിവസം വരെ ജീവനോടിരിക്കും. അതുകൊണ്ട് അണ്ഡോല്പാദനത്തിന്റെ രണ്ടോ മൂന്നോ ദിവസം മുന്‍പ് ലൈംഗികമായി ബന്ധപ്പെട്ടാലും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം. ആര്‍ത്തവചക്രം 28 ദിവസത്തില്‍ കുറവായ സ്ത്രീകളില്‍ മാസമുറയാണെങ്കില് ഗര്‍ഭസാധ്യത കൂടുതലാണ്.
ചില സന്ദര്‍ഭങ്ങളില്‍ ഓവുലേഷന് നടന്നില്ലെങ്കിലും മാസമുറ വരികയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അണ്ഡവിസര്‍ജനത്തിന്റെ സമയം കൃത്യമായി പറയാന്‍ സാധ്യമല്ല. അതുകൊണ്ട് ഗര്‍ഭധാരണ സാധ്യതയും കൂടുതല്‍ തന്നെ.



Click it and Unblock the Notifications
