Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭധാരണം എളുപ്പമാക്കാന്‍ ഭക്ഷണവും

ഓര്‍ഗാനിക് ഭക്ഷണങ്ങളും ഫലവര്‍ഗങ്ങളും കഴിയ്ക്കുവാന്‍ ശ്രദ്ധിക്കുക. പാക്കറ്റിലെ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ രാസവസ്തുക്കളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുവാന്‍ പ്രധാനമാണ്. തവിടു കളയാത്ത അരി, ഗോതമ്പ് എന്നിവയടക്കമുള്ള ധാന്യങ്ങള്‍, ഓട്സ്, നിലക്കടല, ബീന്‍സ്, വീറ്റ് ബ്രെഡ് എന്നിവ കഴിയ്ക്കുവാന്‍ ശ്രദ്ധിക്കുക.
ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ നിിര്ബന്ധമായും ഇലക്കറികള്‍ കഴിച്ചിരിക്കണം. ഇലക്കറികളിലെ ഫോളിക് ആസിഡ്, അയേണ്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ഗര്‍ഭധാരണത്തിന് ആര്‍ത്തവവും ഓവുലേഷനും ക്രമത്തിലാകേണ്ടത് അത്യാവശ്യമാണ്. ക്യാരറ്റ്, പീസ്, മധുരക്കിഴങ്ങ്, ഗ്രേപ് ഫ്രൂട്ട് എന്നിവ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.
കാപ്സിക്കം, പേരയ്ക്ക, ബ്രൊക്കോളി, കോളിഫഌര്‍, ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയ ഭക്ഷണങ്ങളില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭധാരണത്തിന് സഹായിക്കും.
ഫെര്‍ട്ടിലിറ്റി ഹോര്‍മോണുകളായ എഫ്എസ്എച്ച്, എല്‍എച്ച് എന്നിവയുടെ ഉല്പാദനത്തിന് പാലുല്പന്നങ്ങള് സഹായിക്കും. തൈര്, പാല്, മത്സ്യം എന്നിവയിലെ കാല്‍സ്യവും നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, വാള്‍നട്ട്, ആപ്രികോട്ട് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
