Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തെ ചില പ്രശ്നങ്ങള്‍
ഗര്‍ഭകാലം പലവിധ മാറ്റങ്ങളുടേയും കാലം കൂടിയാണ്. ശാരീരികവും മാനസികവുമായ പലവിധ മാറ്റങ്ങളുടേയും കാലം. മാറ്റമെന്നു മാത്രം പറഞ്ഞു കൂടാ, പലവിധ പ്രശ്നങ്ങളും ഗര്‍ഭകാലത്തുണ്ടാകാന്‍ സാധ്യത കൂടുതല്‍ തന്നെയാണ്. ഇവയില്‍ ചില പ്രശ്നങ്ങളെങ്കിലും പുറത്തു പറയാന്‍ മടിക്കുന്നവയായിരിക്കം.
ഗര്‍ഭകാലത്തുണ്ടാകുന്ന വലിയൊരു പ്രശ്നമാണ് ഗ്യാസ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം അമിതമായി ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുകയും ഇത് ദുര്‍ഗന്ധത്തോടെ പുറത്തു പോവുകയും ചെയ്യും. വ്യായാമം, കൃത്യമായ ഭക്ഷണം എന്നിവയാണ് ഇതിനുള്ള പരിഹാരങ്ങള്‍.

ഗര്‍ഭകാലത്ത് നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ ചില സ്ത്രീകള്‍ക്കുണ്ടാകും. ചുമയ്ക്കുമ്പോഴോ ചിരിയ്ക്കുമ്പോഴോ എല്ലാം ഇതു സംഭവിച്ചെന്നിരിക്കും. ഗര്‍ഭകാലത്ത് ഞരമ്പുകളുടെ ബലം കുറയുന്നതു കൊണ്ടാണിത്.
മാറിടം, മുഖം എന്നിവിടങ്ങളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം രോമം വളരുന്നത് ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭകാല പ്രശ്നം തന്നെയാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ലേസര്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നതോ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ക്രീമുകള്‍ തേക്കുന്നതോ നല്ലതല്ല.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ചര്‍മത്തില്‍ പാടുകള്‍, കുരുക്കള്‍ എന്നിവ ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകാറുണ്ട്. ഇതും ചിലരില്‍ മാത്രമേ കണ്ടുവരുന്നുള്ളൂ. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പ്രസവം കഴിയുമ്പോള്‍ മാറാവുന്നതേയുള്ളൂ. എന്നാല്‍ ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ ചിലപ്പോള്‍ നിലനിന്നെന്നു വരും.
ഹെര്മറോയ്ഡ്, പൈല്‍സ് തുടങ്ങിയ പ്രശ്്നങ്ങളും ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാവുക പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ മിക്കവാറും പേര് തുറന്നു പറയാന്‍ മടിക്കുന്നവയുമാണ്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ധാരാളം വെള്ളം കുടിയ്ക്കുക, നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക എന്നിവ കൊണ്ട് ഇവ പരിഹരിക്കാം.



Click it and Unblock the Notifications
