Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
പ്രസവലക്ഷണങ്ങള്‍ തിരിച്ചറിയൂ
ഗര്‍ഭകാലം സന്തോഷത്തിനൊപ്പം ആശങ്കകളുടേയും കാലമാണ്. പ്രത്യേകിച്ച് ആദ്യമായി ഗര്ഭിണികളാകുന്നവര്ക്ക്്. പ്രസവമടുക്കുന്തോറും ഇത്തരം ആശങ്കകളും വര്‍ദ്ധിച്ചു വരും.
പ്രസവസമയമായോയെന്ന് തിരിച്ചറിയാന്‍ ചിലപ്പോള്‍ ആദ്യമായി അമ്മയാകുന്നവര്‍ക്ക് അറിയാന്‍ കഴിഞ്ഞെന്നു വരില്ല. പ്രസവമടുക്കുന്തോറും ഉണ്ടാകുന്ന ചെറിയ അസ്വസ്ഥകളും വേദനകളും പ്രസവലക്ഷണമായി കണക്കാക്കി ആശുപത്രിയിലേക്ക് ഓടുന്നവരുമുണ്ട്.

പ്രസവസമയമായോയെന്ന് തിരിച്ചറിയാന്‍ ഗര്‍ഭിണിയെ സഹായിക്കുന്ന ചില കാര്യങ്ങളിതാ,
നടുവേദന പ്രസവലക്ഷണമായി എടുക്കാം. ഗര്‍ഭകാലത്ത് നടുവേദന സാധാരണമാണെങ്കിലും പ്രസവമടുത്താല്‍ കൂടുതല്‍ ശക്തമായി, എന്നാല്‍ അല്പം വ്യത്യാസപ്പെട്ട് നടുവേദന അനുഭവപ്പെടും.
പ്രസവത്തിന് ഒരാഴ്ച മുന്‍പുതന്നെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ ആരംഭിക്കും. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പലപ്പോഴും ഗര്‍ഭിണികള്‍ക്ക് സാധിക്കാറില്ല. അല്പം ശ്രദ്ധിച്ചാല്‍ ഗര്‍ഭപാത്രത്തിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങള്‍ പ്രസവലക്ഷണമാണ്.
പ്രസവമടുക്കുന്തോറം യോനീസ്രവത്തിന്റെ അളവ് വര്‍ദ്ധിച്ചു വരും. ഇത് അംമ്നിയോട്ടിക് ഫഌയിഡ് പുറത്തു കളയുന്നതിനുള്ള മുന്നോടിയായാണ്.
ചെറിയ രീതിയിലുള്ള രക്തസ്രാവവും പ്രസവമടുക്കുമ്പോള്‍ കണ്ടു വരാറുണ്ട്. ഇത് ഭയക്കേണ്ട ഒന്നല്ല. പ്രസവമടുത്തുവെന്നതിന്റെ സൂചനയാണ്.
മൂത്രമൊഴിക്കാനുള്ള തോന്നല്‍ പ്രസവമടുക്കുന്തോറും കൂടുതല്‍ ശക്തമാകും. അടിക്കടി ബാത്ത്റൂമില്‍ പോകണമെന്നുള്ള തോന്നലുണ്ടാകും. കുഞ്ഞ് താഴേക്കിറങ്ങി വരുന്നതിന്റെ ലക്ഷണമാണിത്. ഗര്‍ഭകാലത്ത് എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നലുണ്ടാകുമെങ്കിലും പ്രസവമടുക്കുന്തോറും ഇത് കൂടുതലാകും.
കുഞ്ഞിന്റെ ചലനം അവസാന മാസങ്ങളില്‍ അധികമാകുമെങ്കിലും പ്രസവമടുക്കുമ്പോള്‍ ഇത് കുറയുകയാണ് ചെയ്യുക. പ്രസവത്തിന് മുന്‍പായി കുഞ്ഞ് ശരിയായ പൊസിഷനില്‍ വരുന്നതാണ് ഇതിന് കാരണം. േ
അംമ്നിയോട്ടിക് ഫഌയിഡ് പോയിത്തുടങ്ങുന്നതാണ് പ്രസവം ഉടനെ നടക്കുമെന്നതിന്റെ ഏറ്റവും നല്ല സൂചന. ഇത് ഗര്‍ഭിണിക്ക് പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും. അംമ്നിയോട്ടിക്് ഫഌയിഡ് പോയിത്തുടങ്ങിയാല്‍ കുഞ്ഞ് യൂട്രസില്‍ കിടക്കില്ല.
പ്രസവമടുക്കുന്തോറും വയര്‍ താഴേയ്ക്കിറങ്ങി വരുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതില്‍ വാസ്തവവുമുണ്ട്. കുഞ്ഞ് താഴേയ്ക്കിറങ്ങി വരുന്നതാണ് ഇതിന് കാരണം.



Click it and Unblock the Notifications
