Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അബോര്ഷന്, കാരണങ്ങള്‍ പലത്
മാതാപിതാക്കളാകാന്‍ ഒരുങ്ങിയിരിക്കുന്നവരെ തകര്‍ക്കുന്ന ഒരു സംഭവമായിരിക്കും അബോര്ഷനെന്നത്. അബോര്ഷന് പല കാരണങ്ങളാലും സംഭവിക്കാറുണ്ട്. ചിലത് ഗുണത്തിനാണെന്നു വേണമെങ്കില്‍ പറയാം. കാരണം ഗുരുതരമായ ശാരീരിക, മാനസിക വൈകല്യങ്ങളോടു കൂടിയ ചില ഭ്രൂണങ്ങള്‍ സ്വാഭാവിക രീതിയില്‍ അബോര്ഷന് സംഭവിച്ചു പോകാറുണ്ട്.
ആര്ത്തവക്രമേക്കടുകളുള്ളവര്ക്കും അബോര്ഷന് സാധ്യത ഏറും. കാരണം ഹോര്‍മോണ്‍ ക്രമക്കേടുകളാണ് ആര്‍ത്തവക്രമക്കേടുകള്‍ വരുത്തുന്നത്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അബോര്ഷന് സാധ്യതയും കൂടുകയാണ് ചെയ്യുക.

കെമിക്കല്‍ പ്രഗനന്‍സി അബോര്‍ഷനുള്ള ഒരു പ്രധാന കാരണമാണ്. ഇത്തരം കേസുകളില്‍ ഗര്‍ഭം ധരിച്ച് 13 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത്തരം അബോര്‍ഷനുകള്‍ സംഭവിക്കുകയും ചെയ്യും. ഇവിടെ അണ്ഡം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുമെങ്കിലും ഭ്രൂണമായി വളരുന്നില്ല. അതുകൊണ്ടുതന്നെ വിചാരിച്ചാലും തടയാനാവാത്ത ഒരു അബോര്‍ഷനാണ് ഇതെന്നു പറയാം.
ക്രോമസോം തകരാറുകളും അബോര്ഷന് വഴിയൊരുക്കും. അണ്ഡവും ബീജവും ഭ്രൂണമായി മാറുവാന്‍ കോശങ്ങള്‍ വിഭജിക്കേണ്ടത് അത്യാവശ്യമാണ്. ചില ഘട്ടങ്ങളില്‍ കോശവിഭജനം നടക്കാതിരിക്കും. മറ്റു ചില ഘട്ടങ്ങളില്‍ ക്രോമസോമുകളുടെ എണ്ണം കൂടുതലോ കുറവോ ആവുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ സ്വാഭാവിക രീതിയില്‍ അബോര്ഷന് നടക്കുകയും ചെയ്യും.
എക്ടോപിക് പ്രഗ്നന്‍സി എന്നൊരു അവസ്ഥയുണ്ട്. മുന്തിരിക്കുല ഗര്ഭമെന്നൊക്കെ പറയും. യൂട്രസിന് പകരം ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം നടക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഇത്തരം ഗര്‍ഭധാരണം 13 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അബോര്‍ഷനായി പോകുകയും ചെയ്യും.
ഇവയെല്ലാം സ്വാഭാവിക രീതികള്‍ കൊണ്ടു നടക്കുന്ന അബോര്‍ഷനുകളാണ്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന വീഴ്ചകള്‍, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ എന്നിവ അബോര്ഷന് ഇട വരുത്തും. ഇവ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന കാര്യങ്ങളുമാണ്.



Click it and Unblock the Notifications
