For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

|

ഗര്‍ഭനിരോധനത്തിന് ധാരാളം മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ ഗുളികകള്‍, കോപ്പര്‍ ടി, കോണ്ടംസ് തുടങ്ങിയവയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ഇവയ്ക്കു പുറമെ മറ്റു പല മാര്‍ഗങ്ങളും ഗര്‍ഭനിരോധനത്തിനുണ്ട്. ഇവയില്‍ പലതും സാവധാനത്തില്‍ പ്രചാരത്തിലായി വരുന്നതേയുള്ളൂ.

ഗര്‍ഭനിരോധനത്തിന് പല തരം മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ പലതിനും ചില പാര്‍ശ്വഫലങ്ങളുമുണ്ട്. ചിലര്‍ക്ക് ഉപയോഗപ്രദമെന്നു തോന്നുന്ന കാര്യങ്ങള്‍ മറ്റു പലര്‍ക്കും ഉപയോഗപ്രദമാണെന്നു വരികയുമില്ല. താല്‍ക്കാലിക ഗര്‍ഭനിയന്ത്രണ ഉപാധികളാണ് ഗര്‍ഭനിരോധനത്തിനുള്ള പല മാര്‍ഗങ്ങളും. പുരുഷന്മാര്‍ക്ക് ചെയ്യാവുന്ന വാസക്ടമി, സ്ത്രീകള്‍ക്കു ചെയ്യാവുന്ന ട്യൂബക്ടമി തുടങ്ങിയവ മാത്രമാണ് സ്ഥിരമായ ഗര്‍ഭനിരോധന ഉപാധിയെന്നും പറയാം.

പലര്‍ക്കും പരിചിതമല്ലാത്ത കോണ്‍ട്രാസെപ്റ്റീവ് മാര്‍ഗങ്ങളും നിലവിലുണ്ട്. ഇത്തരം മാര്‍ഗങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ വായിക്കൂ.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ഗുളികകളാണ് പലരും ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉപാധികള്‍. ഇവയില്‍ ഐ പില്‍ ഉള്‍പ്പെടെയുള്ള ഗുളികകളും ഉള്‍പ്പെടുന്നു. ഹോര്‍മോണുകളാണ് ഇവിടെ ഗര്‍ഭനിരോധന ഉപാധിയായി പ്രവര്‍ത്തിക്കുന്നത്.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ഗര്‍ഭം തടയാന്‍ ഹോര്‍മോണ്‍ കുത്തിവയ്പുമുണ്ട്. ഇത് ഒരു തവണയെടുത്താല്‍ മൂന്നു മാസം വരെ ഉപയോഗപ്രദമാണ്.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ചര്‍മത്തില്‍ ഒട്ടിച്ചു വയ്ക്കാവുന്ന ബര്‍ത്ത് കണ്‍ട്രോള്‍ പാച്ചുമുണ്ട്. ഇളം ബ്രൗണ്‍ നിറത്തില്‍ സ്‌ക്വയര്‍ ആകൃതിയിലുള്ള ഇതിലെ ഹോര്‍മോണുകള്‍ ചര്‍മത്തിലൂടെ രക്തത്തിലേക്ക് ഇറങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ബര്‍ത്ത് കണ്‍ട്രോള്‍ സ്‌പോഞ്ചുമുണ്ട്. സ്ത്രീകളുടെ വജൈനയില്‍ ലൈംഗികബന്ധത്തിനു മുന്‍പായി നിക്ഷേപിക്കാവുന്ന ഇതില്‍ സ്‌പെര്‍മിസൈഡ് അടങ്ങിയിട്ടുണ്ട്.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ബര്‍ത്ത് കണ്‍ട്രോള്‍ റിംഗുമുണ്ട്. മാസത്തില്‍ ഒരിക്കല്‍ വജൈനയിലേക്കുള്ളിലേക്ക് ഇറക്കി വയ്ക്കാവുന്ന ഇത് ഓരോ മാസവും മാറ്റിയിടണം.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ഡയഫ്രം സ്ത്രീകള്‍ക്കുള്ള മറ്റൊരു ഗര്‍ഭനിരോധന ഉപാധിയാണ്. ഇവ ഉള്ളിലേക്കിറക്കി വയ്ക്കുമ്പോള്‍ ഗര്‍ഭാശയമുഖം മൂടുകയും അങ്ങനെ ഗര്‍ഭധാരണം തടയുകയും ചെയ്യുന്നു.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

കോണ്ടംസ് സര്‍വസാധാരണമായി ഉപയോഗി്ച്ചു വരുന്ന ഗര്‍ഭനിരോധന ഉപാധിയാണ്. ഇത് ലൈംഗികരോഗങ്ങള്‍ തടയാനും ഫലപ്രദമാണെന്നതാണ് ഗുണം.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്രൈന്‍ ഡിവൈസുകള്‍ (ഐയുഡി) ഗര്‍ഭധാരണം തടയുന്നതിന് ഫലപ്രദമാണ്. സാധാരണ ആദ്യപ്രസവത്തിന് ശേഷമാണ് ഈ മാര്‍ഗം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. 5-12 വര്‍ഷം വരെ ഇതുപയോഗിക്കാം.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

സ്ത്രീകളില്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയുണ്ട്. ഇത് ട്യൂബക്ടമി, സ്റ്ററിലൈസേഷന്‍ എന്നെല്ലാം അറിയപ്പെടുന്നു. ഫെല്ലോപിയന്‍ ട്യൂബ് മുറിച്ചാണ് ഇതു ചെയ്യുന്നത്.

English summary

Contraceptive, Pills, Tubectomy, Condoms, Delivery, Hormone, IUD, Copper T, ഗര്‍ഭനിരോധനം, കോണ്‍ട്രാസെപ്റ്റീവ്, സ്ത്രീ, കോണ്‍ട്രാസെപ്റ്റീവ് പില്‍സ്, ട്യൂബക്ടമി, കോണ്ടംസ്, വജൈന, പ്രസവം

Birth control pills or methods help avoid pregnancies and sexually transmitted diseases. Though there are many methods for contraception, choosing from the wide range is very confusing.
Story first published: Tuesday, November 13, 2012, 12:06 [IST]
X
Desktop Bottom Promotion