Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭനിരോധന ഗുളിക ഓര്‍മശക്തിയെ ബാധിക്കുമോ?
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തടി കൂട്ടുമെന്ന പ്രചാരം പണ്ടേയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്ന ഗുളികകളില്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇത് തടി കൂട്ടുമെന്ന ഭയം വേണ്ട.
എന്നാല്‍ ഇത്തരം ഗര്‍ഭനിരോധന ഗുളികകള്‍ ഇത് ഉപയോഗിക്കുന്ന സ്ത്രീകളുടെ ഓര്‍മശക്തിയെ ബാധിക്കുന്നുവെന്നാണ് ശാസ്ത്രീയപരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

മനുഷ്യന്റെ ഓര്‍മയെ രണ്ടായി തരം തിരിക്കാം, ഒന്ന് ലോജിക്കല്‍ മെമ്മറിയും മറ്റേത് ഇമോഷണല്‍ മെമ്മറിയും. വസ്തുതകള്‍ ഒാര്‍മിക്കാനുള്ള കഴിവ് തലച്ചോറിന്റെ വലതു ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടതുഭാഗത്താവട്ടെ. വസ്തുകളുടെ വിശദാംശങ്ങള്‍ ഓര്‍മിച്ചെടുക്കാനുള്ള കഴിവും.
പുരുഷന്മാരില് വലതുവശത്തെ മെമ്മറിയാണ് കൂടുതല്‍. സ്ത്രീകളിലാവട്ടെ, ഇത് നേരെ മറിച്ചും.
എന്നാല്‍ ഒരു സ്ത്രീ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഓര്‍മയുടെ ഈ സന്തുലിതാവസ്ഥ മറിച്ചാവുന്നു. ഇവരില്‍ വലതു മെമ്മറിയാണ് കൂടുതല്‍ ശക്തിപ്പെടുന്നത്. വിശദാംശങ്ങള്‍ക്കു പകരം വസ്തുതകള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവാണ് കൂടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീയുടെ ഓര്‍മശക്തി പുരുഷനെപ്പോലാകുന്നു.
സ്ത്രീകളാണ് പുരുഷന്മാരേക്കാള് ഇമോഷണല്‍ എന്നു പറയാം. ഇതിന് കാരണം ഈസ്ട്രജന്, പൊജസ്ട്രോണ്‍ ഹോര്‍മോണുകളാണ്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഈ ഹോര്‍മോണുകളുടെ ഉല്പാദനം തടയുകയാണ് ചെയ്യുന്നത്. ഇത്തരം ഹോര്‍മോണ്‍ ഉല്പാദനം തടഞ്ഞാണ് ഗുളികകള്‍ ഗര്‍ഭനിരോധനം സാധ്യമാക്കുന്നത്. ഇതാണ് ഓര്‍മശക്തിയില്‍ മാറ്റം വരാനും കാരണമാകുന്നത്.
എന്നാല്‍ ഇത്തരം ഗുളികകള്‍ ഓര്‍മശക്തി കുറയ്ക്കുമെന്ന രീതിയിലുള്ള പഠനഫലങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.



Click it and Unblock the Notifications
