Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മെനോപോസിലും ഗര്‍ഭധാരണം?
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പല തരമുണ്ട്. ഇവയെപ്പറ്റി ശരിയും തെറ്റുമായ വിശ്വാസങ്ങളും ധാരാളമുണ്ട്. ഇത് പലരേയും പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കാറുമുണ്ട്.
ഇത്തരം ചില വിശ്വാസങ്ങളെയും തെറ്റിദ്ധാരണകളേയും പറ്റി അറിയൂ. ഇത് ഗുണം ചെയ്യും.

ഗര്‍ഭനിരോധന ഗുളികകള്‍ തടി വയ്പ്പിക്കുമെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ ഇറങ്ങിയിട്ട് വര്‍ഷം 50 ആയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണയാണ് നില നില്‍ക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ തടിപ്പിക്കില്ലെന്നതാണ് വാസ്തവം.
ഇതില്‍ പ്രൊജസ്ട്രോള്‍, ഈസ്ട്രജന് എന്ന രണ്ടു ഹോര്‍മോണുകളാണ് അടങ്ങിയിരിക്കുന്നത്. ഇവ ശരീരത്തില്‍ വെള്ളം കെട്ടി നിര്‍ത്താന്‍ സാധ്യതയുണ്ട്. ഇതാണ് ഇവ തടി വയ്പ്പിക്കുന്നുവെന്ന വിശ്വാസത്തിന് ആധാരം. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഗര്‍ഭനിരോധന ഗുളികകളില്‍ ഈ രണ്ടു ഹോര്‍മോണുകളും വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്.
മാസമുറ സമയത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ലെന്നൊരു വിശ്വാസം ഭൂരിഭാഗം പേര്‍ക്കുമുണ്ട്. ഇത് തികച്ചും തെറ്റായ ധാരണയാണ്.
ഈ സമയത്ത് ഗര്‍ഭധാരണം നടക്കാന്‍ സാധ്യത കുറവാണെന്നു പറയാം. എന്നാല്‍ പൂര്‍ണമായും നടക്കിലെന്ന് ഉറപ്പിച്ചു പറയാനുമാവില്ല. ഗര്‍ഭധാരണശേഷിയുള്ള സ്ത്രീയാണെങ്കില്‍ മാസമുറ സമയത്തും ഗര്‍ഭധാരണം അപൂര്‍വമായെങ്കിലും നടക്കാം.
ഗര്‍ഭനിരോധനം ഉറപ്പാക്കാന്‍ രണ്ടു കോണ്ടംസ് ഒരുമിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഇത് ഗര്‍ഭനിരോധന സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. രണ്ടു കോണ്ടംസ് ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ഇവ പരസ്പരം ഉരഞ്ഞ് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു കോണ്ടം മാത്രം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
40കളില്‍ സ്ത്രീക്ക് ഗര്ഭധാരണശേഷിയുണ്ടാകില്ലെന്നു കരുതി കോണ്ട്രാസെപ്റ്റീവ് ഉപയോഗിക്കാത്തവരുണ്ട്. ഇത് തികച്ചും തെറ്റായ ധാരണയാണ്. മാസമുറയുള്ളിടത്തോളം സ്ത്രീക്ക് ഗര്‍ഭധാരണ സാധ്യതയുണ്ട്. ഇത് ഏതു പ്രായത്തിലായാലും.
ഇതുപോലെ മെനോപോസിന്റെ ആദ്യഘട്ടങ്ങളിലും വളരെ അപൂര്‍വമായെങ്കിലും ഗര്‍ഭധാരണ സാധ്യതകളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതു തന്നെയാണ് കൂടൂതല്‍ നല്ലത്.
ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ ഗര്ഭസാധ്യതയില്ലെന്ന തെറ്റിദ്ധാരണയും അപൂര്‍വം പേരിലെങ്കിലും നില നില്‍ക്കുന്നുണ്ട്്. ഇതില്‍ വാസ്തവമില്ല. ഈ സമയത്തും ഗര്‍ഭധാരണസാധ്യത പതിവു പോലെത്തന്നെയാണ്.



Click it and Unblock the Notifications