Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരമാര്ഗങ്ങള്
പുരുഷവന്ധ്യത പലപ്പോഴും കുഞ്ഞിക്കാല് കാണാന് പലര്ക്കും തടസമാകാറുണ്ട്. ഇപ്പോഴത്തെ പ്രത്യേക ജീവിതസാഹചര്യങ്ങളില് പുരുഷവന്ധ്യതയുടെ തോത് അപകടകരമാം വിധം വര്ദ്ധിച്ചു വരുന്നതായി പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരങ്ങളില് ചിലതറിയൂ.

നല്ല ഭക്ഷണം ആരോഗ്യമുള്ള ശരീരത്തിനെന്ന പോലെ വന്ധ്യത തടയുന്നതിനും വളരെ പ്രധാനമാണ്. കോട്ടേജ് ചീസ്, ചിക്കന്, ടര്ക്കി, ഓട്സ്, കടല് വിഭവങ്ങള്, മത്തങ്ങയുടെ കുരു, ഇലക്കറികള്, ക്യാരറ്റ്, സാല്മണ് പോലുള്ള മത്സ്യങ്ങള് എന്നിവ പുരുഷവന്ധ്യത തടയുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള് ഒഴിവാക്കുന്നത് പുരുഷവന്ധ്യത തടയുന്നതിന് സഹായിക്കും. രക്തപ്രവാഹത്തിന്റെ അളവു കുറയ്ക്കുകയും ബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്നതിനും ഈ രണ്ടു ശീലങ്ങളും വഴിയൊരുക്കുന്നു.
അമിതവണ്ണവും പുരുഷവന്ധ്യതയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്. ഇത് ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകും. അമിതവണ്ണം മാത്രമല്ല, ഒരു പരിധി വിട്ട് വണ്ണം കുറയുന്നതും അപകടം തന്നെയാണ്. ഇവ രണ്ടും പ്രത്യുല്പാദന ഹോര്മോണുകളുടെ പ്രവര്ത്തനത്തിന് തടസം നില്ക്കുന്ന ഘടകങ്ങളാണ്.
ഇപ്പോഴത്തെ ജീവിതസാഹചര്യത്തില് സ്ട്രെസ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഹോര്മോണ് പ്രവര്ത്തനങ്ങള് തകിടം മറിയ്ക്കുകയും ബീജക്കുറവു വരുത്തുകയും ചെയ്യുന്നു. സ്ട്രെസ് കഴിവതും അകറ്റി നിര്ത്താനുള്ള മാര്ഗങ്ങള് സ്വീകരിക്കണം.
പ്രഭാതത്തിലെ ലൈംഗികബന്ധം ബീജങ്ങളുടെ എണ്ണവും ഗുണവും വര്ദ്ധിപ്പിക്കാന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഗര്ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികള് ഇത്തരം സമയം നോക്കി സെക്സിലേര്പ്പെടുവാന് ശ്രമിക്കുക.



Click it and Unblock the Notifications
