Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
വന്ധ്യയ്ക്ക് കാരണമാകും രോഗങ്ങള്‍

പോഷകാഹാരക്കുറവ് വന്ധ്യയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കാതിരിക്കുന്നത് ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞുണ്ടാകാനുള്ള സാധ്യതയേയും ബാധിയ്ക്കും. ഗര്‍ഭിണി ആവശ്യമായ ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിയ്ക്കും.
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വന്ധ്യതയ്ക്കുള്ള ഒരു കാരണമാണ്. ഇത് സ്ത്രീകളില്‍ ഓവുലേഷനെയും ആര്‍ത്തവചക്രത്തെയും പ്രതികൂലമായി ബാധിയ്ക്കും. ഭക്ഷണവും ഇതിനൊരു കാരണമാണ്. ആവശ്യത്തിനുള്ള വൈറ്റമിനുകളും മറ്റും ലഭിയ്ക്കാതിരുന്നാല്‍ എന്‍ഡോക്രൈന്‍ ഗ്ലാന്റുകള്‍ ഓവുലേഷന് നടക്കാനാവശ്യമായ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കില്ല. ഇത് കുട്ടികളില്ലാതിരിക്കാന് ഇട വരുത്തും.
പെട്ടെന്ന് ഭാരം കുറയുന്നതും ഒരു പരിധിയില്‍ വിട്ട് തൂക്കം കുറയുന്നതും ആര്ത്തചക്രത്തെയും ഓവുലേഷനെയും ബാധിയ്ക്കും. ഇത് വന്ധ്യതയ്ക്ക് ഇട വരുത്തുകയും ചെയ്യും. പുരുഷന്മാരില് ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
വിളര്‍ച്ചയും വന്ധ്യത വരുന്നതിനുള്ള ഒരു കാരണമാണ്. രക്തക്കുറവ് ഗര്‍ഭധാരണത്തിനും ഗര്‍ഭം ധരിച്ചാലും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിയ്ക്കും.
സെലിയാക് എന്ന ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്ന രോഗം വന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒന്നാണ്. തുടര്‍ച്ചയായ വയറിളക്കവും വയറുവേദനയുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗം ശരീരത്തില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇട വരുത്തും. ഇതുവഴി ഇത് വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യും.



Click it and Unblock the Notifications
