Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തെ തടി നിയന്ത്രിക്കാം
ഗര്‍ഭകാലത്ത് സ്ത്രീകളുടെ വണ്ണം കൂടുന്നത് സര്‍വസാധാരണം. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് അത്യാവശ്യവുമാണ്. എന്നാല്‍ ഈ ഭാരം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അമിതവണ്ണം ചിലപ്പോള്‍ പ്രസവശേഷം പെ്ട്ടെന്നു പോയെന്നു വരില്ല.

ഗര്‍ഭകാലത്ത് അധികം തടിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
ഗര്‍ഭകാലത്ത് ഒരോ മാസത്തിലും ആഴ്ചയിലും ഒരു നിശ്ചിത അളവ് തൂക്കം കൂടണമെന്നതാണ് നിയമം. ഇത് എത്ര കിലോ വീതമാണെന്ന് കൃത്യമായി മനസിലാക്കുക. ഇതനുസരിച്ച് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാം. ഇതിനായി ഒരു ചാര്‍ട്ടുണ്ടാക്കുന്നത് നന്നായിരിക്കും. ഇതനുസരിച്ച് ഭാരം ക്രമീകരിക്കുന്നതും എളുപ്പം തന്നെ.
നല്ല ഭക്ഷണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതനുസരിച്ച് ഭക്ഷണം കൂടുതല്‍ കഴിയ്ക്കുക തന്നെ വേണം. എന്നാല്‍ ഇത് പോഷകങ്ങള്‍ നിറഞ്ഞ, കൊഴുപ്പു കുറഞ്ഞ ഭക്ഷണമായിരിക്കാന് ശ്രദ്ധിക്കുകയും വേണം. പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം കൂടുതല്‍ കഴിയ്ക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണ്. അതേ സമയം ഭാരം വല്ലാതെ കൂടുകയുമില്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ കുറച്ച് പകരം നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കണം.
ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ആവശ്യത്തില്‍ കൂടുതല്‍ വിശ്രമമെടുക്കുന്ന, വ്യായാമമൊന്നും ചെയ്യാത്ത സ്ത്രീകളുണ്ട്. ഇത് നല്ലതല്ല. ഗര്‍ഭകാലത്തും നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചില്ലെങ്കില്‍ സാധാരണ വീട്ടുജോലികളൊന്നും തന്നെ ഉപേക്ഷിക്കേണ്ട കാര്യവുമില്ല. ശരീരം കൂടുതല്‍ തടിക്കാതിരിക്കാനും അതേ സമയം സുഖപ്രസവത്തിനും പ്രസവകാലത്തെ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.
പ്രസവശേഷവും ഭക്ഷണനിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. കയ്യില്‍ കിട്ടുന്നതെന്തും വാരി വലിച്ചു കഴിയ്ക്കുന്ന ശീലം വണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ലാ, ആരോഗ്യത്തിനും നല്ലതല്ല.



Click it and Unblock the Notifications
