Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എമര്‍ജന്‍സി പില്സുകള്ക്ക് ദോഷങ്ങളുമുണ്ട്
ഗര്‍ഭധാരണം തടയാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍. ലൈംഗികബന്ധത്തിനു ശേഷം 72 മണിക്കൂറിനുള്ളില്‍ ഗര്‍ഭധാരണം തടയാന്‍ ഈ ഗുളികകള്ക്കാവും. മോണിംഗ് ആഫ്റ്റര്‍ പില്‍സുകള്‍ എന്നും ഇവ അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഗുളികകള്‍ക്ക് ദോഷവശങ്ങളും ധാരാളമുണ്ട്. ഇവ അറിഞ്ഞിരിക്കൂ.

ഇവ ഭാവിയില്‍ അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന് തടയാന്‍ വഴിയൊരുക്കുന്നുണ്ട്. ചിലര്‍ക്കിത് മാസമുറ വൈകിക്കുവാനോ ഒന്നോ രണ്ടോ മാസം മാസമുറയില്ലാതാക്കാനോ വഴിയൊരുക്കുന്നുണ്ട്. ചിലപ്പോള്‍ മാസമുറ നേരത്തെ വരാനും കാരണമാകും.
എമര്‍ജന്‍സി പില്‍സുകള്‍ ചില സ്ത്രീകളില്‍ മനംപിരട്ടലും ഛര്‍ദിയും ഉണ്ടാക്കുന്നതായി കണ്ടു വരുന്നുണ്ട്. ചിലരില്‍ ഇത് അമിതമായ തളര്‍ച്ചയും ക്ഷീണവുമുണ്ടാക്കുകയും ചെയ്യും.
എമര്‍ജന്‍സി പില്സുകളുടെ ഉപയോഗം മാസമുറ സമയത്ത് അമിതമായ വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ചിലരില്‍ നീണ്ടു നില്ക്കുന്ന രക്ത്രസ്രാവവും കണ്ടുവരുന്നു. എമര്‍ജന്‍സി പില്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി രക്തം പോകുന്നതായി കണ്ടുവരുന്നുണ്ട. ഇതില്‍ പരിഭ്രമിക്കേണ്ടതില്ല. ഗര്‍ഭധാരണം നടന്നിട്ടില്ലെന്നതിന് തെളിവാണിത്.
ഇത്തരം പ്രശ്നങ്ങള്‍ക്കു പുറമെ തലവേദന, ശരീരവേദന, കണ്ണിന് കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്നങ്ങളും ചില സ്ത്രീകളില്‍ എമര്‍ജന്‍സി പില്‍സുകള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
