Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഗര്‍ഭാലസ്യം ഒഴിവാക്കാം

ഉറക്കം ക്ഷീണം മാറ്റാനുള്ള നല്ലൊരു വഴിയാണ്. നേരത്തെ കിടക്കാന്‍ ശ്രമിക്കുക. നേരം വൈകി കിടന്നാല്‍ ആവശ്യത്തിന് ഉറങ്ങിയാലും ക്ഷീണം മാറിയെന്നു വരില്ല. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുകയെന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.
ഭക്ഷണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മാത്രമല്ലാ, ഗര്‍ഭകാലത്തെ ക്ഷീണം ഒഴിവാക്കാനും പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, സൂപ്പുകള്‍, ഫ്രഷ് ജ്യൂസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതുപോലെ പെട്ടെന്ന് ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍.
ധാരാളം വെള്ളം കുടിയ്ക്കണം. രക്തപ്രവാഹം വര്‍ദ്ധിക്കാനും ആരോഗ്യത്തിനും ശാരീരിക അസ്വസ്ഥതകള്‍ കുറയുമാവും ഇത് അത്യാവശ്യം. ശരീരം വീര്‍ക്കുക, കാലുകളില്‍ നീര് വരിക എന്നിവ ഒഴിവാക്കാനും ഇത് അത്യാവശ്യമാണ്. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടിനില്ക്കാന് ഇട വരുത്തും. ഉപ്പ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ അധികമുള്ള ഉപ്പിന്റെ അംശം കളയാനും വെള്ളം കുടിയ്ക്കുന്നത് സഹായിക്കും.
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഊര്‍ജം ശരീരത്തിന് ലഭിക്കാന്‍ കാരണമാകും. ഗര്‍ഭിണിയാണെന്നു കരുതി വ്യായാമം ഒഴിവാക്കേണ്ടതില്ല. വ്യായാമം തളര്‍ത്തുമെന്ന ധാരണയും വേണ്ട. ചെയ്യാവുന്ന ലളിത വ്യായാമങ്ങള്‍ ചെയ്യുക.



Click it and Unblock the Notifications
