Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാല പ്രമേഹം
പ്രമേഹം ഏതു പ്രായക്കാരെ എപ്പോള്‍ വേണമെങ്കിലും ബാധിക്കാവുന്ന ഒരു രോഗമാണ്. കൗമാരപ്രായത്തിലും ചെറിയ കുട്ടികളിലൂം പ്രമേഹം വരാന്‍ സാധ്യത തീരെ കുറവാണെങ്കിലും സാധ്യത തീരെ തള്ളിക്കളഞ്ഞു കൂടാ.
ഗര്‍ഭാവസ്ഥയിലും പ്രമേഹമുണ്ടാകാറുണ്ട്. ജെസ്റ്റേഷനല്‍ ഡയബെറ്റിസ് എന്നാണ് ഗര്‍ഭകാലത്തുണ്ടാകുന്ന ഇത്തരം പ്രമേഹത്തിന് പറയുക. മുന്‍പ് പ്രമേഹമില്ലാതിരുന്ന സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ ഉണ്ടാകുന്ന പ്രമേഹമാണിത്.

പ്രസവത്തോടെ ജെസ്റ്റേഷണല്‍ ഡയബെറ്റിസ് മാറുമെങ്കിലും അടുത്ത തവണ ഗര്ഭിണിയാകുുമ്പോള് വീണ്ടും വരും. മൂന്നാം തവണയും ഇവര്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ സ്ഥിരമായി പ്രമേഹം വരാനും സാധ്യത കൂടുതലാണ്.
ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീയുടെ ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞും അമ്മയുടെ പ്രമേഹവുമായി പൊരുത്തപ്പെട്ടിരിക്കും. ഇത്തരം കുട്ടികള്‍ ജനിക്കുന്നതു തന്നെ പ്രമേഹവുമായിട്ടായിരിക്കും. ഷുഗര്‍ ബേബി എന്നാണ് ഇത്തരം കുട്ടികള്‍ അറിയപ്പെടാണ്. അമിതമായ വണ്ണമായിരിക്കും ഇത്തരം കുട്ടികളുടെ ഒരു പ്രത്യേകത. ജനിക്കുമ്പോള്‍ പെട്ടെന്ന് ഷുഗര്‍ തോത് കുറയുന്നത് ഇങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ചിലപ്പോള്‍ അപകടം വരുത്തി വയ്ക്കാറുണ്ട്.
തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താവുന്ന ഒന്നാണ് ജെസ്റ്റേഷണല്‍ ഡയബെറ്റിസ്. ഇത് ഒരു പരിധി വരെ പാരമ്പര്യ അസുഖവുമാണ്.



Click it and Unblock the Notifications
