Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭകാലത്ത് മറവിയും
പ്രഗ്നന്സി ബ്രെയിന് എന്നു കേട്ടിട്ടുണ്ടോ. ഗര്ഭിണിയായിരിക്കെ സ്ത്രീയെ മറവി ബാധിക്കുന്നു. ഇത് പ്രധാനമായും ആദ്യ മൂന്നു മാസത്തിലും അവസാന മൂന്നു മാസത്തിലുമാണ് ഉണ്ടാകുന്നത്.
ഈ പ്രഗ്നന്സി ബ്രെയിന് കാരണങ്ങള് പലതുണ്ട്. ഗര്ഭകാലത്തുണ്ടാകുന്ന ഹോര്മോണ് മാറ്റങ്ങള് തന്നെയാണ് പ്രധാന കാരണം. ഇവ തലച്ചോറിലെ സെല്ലുകളെ ബാധിക്കുന്നു. ഇതാണ് മറവിയ്ക്കുള്ള ഒരു കാരണം. ഇത് സാധാരണ ഗതിയില് പ്രസവശേഷമോ അല്പകാലം കഴിഞ്ഞോ മാറും.

ഗര്ഭകാലത്ത് കുഞ്ഞിനെപ്പറ്റിയും മറ്റും ചിന്തകളും കൂടും. ഇതും ഒരു പരിധി വരെ ഈ പ്രശ്നത്തിന് കാരണമാകും.
ഗര്ഭകാലത്ത് ചില സ്ത്രീകള്ക്കെങ്കിലും സ്ട്രെസ്, ടെന്ഷന് എന്നിവ കൂടുന്നതായി കാണാറുണ്ട്. പ്രഗ്നന്സി ബ്രെയിന് ഇതും ഒരു കാരണമായി പറയാറുണ്ട്.
ഗര്ഭകാലത്ത് സ്ത്രീകള്ക്ക് ഉറക്കം കുറയും. ശാരീരിക അസ്വസ്ഥതകള്, മോണിംഗ് സിക്നസ് എന്നിവ ഇതില് ഉള്പ്പെടും. ഇത് തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ ബാധിക്കും. മറവിക്ക് ഇതും ഒരു കാരണമാണ്.
ഇതിന് പരിഹാരമായി ചില കാര്യങ്ങള് ചെയ്യാം. പ്രധാനമായും ചെയ്യേണ്ട കാര്യങ്ങള് എഴുതി വയ്ക്കാം. നല്ലപോലെ ഉറങ്ങുക, ടെന്ഷന്, സ്ട്രെസ് എന്നിവ അകറ്റുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
ഗര്ഭകാലത്ത് ശാരീരിക അധ്വാനം കുറയ്ക്കാം. ഇത് തലച്ചോറിന് ആവശ്യമായ ഊര്ജവും ഉണര്വും നല്കും.
പ്രഗ്നന്സി ബ്രെയിന് എന്നത് ഒരിക്കലും നീണ്ടുനില്ക്കുന്ന പ്രശ്നമല്ല. ഇത് തലച്ചോറിലെ കോശങ്ങള്ക്ക് കേടു വരുത്തുന്നുമില്ല എന്ന കാര്യം പ്രത്യേകം ഓര്ക്കുക. അതുകൊണ്ട് ഇതേക്കുറിച്ച് കൂടുതല് ചിന്തിച്ച് വിഷമിക്കേണ്ടതില്ല.



Click it and Unblock the Notifications
