Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തെ സ്ട്രെച്ച് മാര്‍ക്സ് ഒഴിവാക്കൂ
ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളാണ് പലരുടേയും പ്രശ്നം. ഇത് ചിലപ്പോള്‍ പ്രസവം കഴിഞ്ഞാലും മായാതെ നില്‍ക്കുകയും ചെയ്യും.
വയര്‍ വലിപ്പം വയ്ക്കുമ്പോള്‍ ചര്‍മം വലിയുന്നതാണ് ഇത്തരം സ്ട്രെച്ച് മാര്‍ക്കിന് കാരണമാകുന്നത്. പെട്ടെന്ന് തടി കൂടുന്നതും ഇതിന് കാരണമാണ്. ഇത്തരം സ്ട്രെച്ച് മാര്ക്കുകകള്ക്ക് പരിഹാരവുമുണ്ട്.

വ്യായാമവും പോഷകാഹാരവും ഒരു പരിധി വരെ ഈ പ്രശ്നത്തിനുള്ള പരിഹാരമാണ്.
ഗര്‍ഭകാലത്ത് ശരീരത്തിന്റ തൂക്കം വര്‍ദ്ധിക്കുന്നത് സാധാരണം. എന്നാല്‍ ഇതിന് കാരണം ആരോഗ്യകരമായ ഭക്ഷണമായിരിക്കണം. വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ സി തുടങ്ങിയവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കണം. നട്സ്, ബീന്‍സ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഗുണം ചെയ്യും.
ഗര്‍ഭകാലത്തും സുരക്ഷിതമായ വ്യായാമങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. ചര്‍മം വല്ലാതെ വലിഞ്ഞു തൂങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. പ്രസവശേഷവും വ്യായാമം ചെയ്യാം. ഇത് ചര്‍മത്തിനും പേശികള്‍ക്കും ദൃഢത നല്‍കും.
ചര്‍മം വലിയുന്നതിനുള്ള ഒരു പ്രധാന കാരണം വരള്‍ച്ചയാണ്. ധാരാളം വെള്ളം കുടിയ്ക്കുക. ഓയില്‍ മസാജും ഇത്തരം പാടുകള്‍ അകറ്റുന്നതിന് നല്ലതാണ്. എണ്ണ തേച്ച് അല്പസമയം കഴിഞ്ഞതിന് ശേഷം മാത്രം കുളിയ്ക്കുക. നല്ല മോയിസ്ചറൈസര്‍ വയറ്റിനു മുകളില്‍ പുരട്ടാം.
ഗര്‍ഭകാലത്തു തന്നെ ഇത്തരം പാടുകള്‍ ഒഴിവാക്കാനുള്ള ക്രീമുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന കാര്യം പ്രധാനമാണ്.



Click it and Unblock the Notifications
