Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ഗര്‍ഭകാലത്തെ ദഹനക്കേട് മാറ്റാം
ഗര്‍ഭകാലത്തുണ്ടാകുന്ന അസ്വസ്ഥതകളില്‍ പെട്ട ഒന്നാണ് ദഹനക്കേട്.

ഗര്‍ഭിണിയുടെ ശരീരത്തില്‍ ധാരാളം ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ഹോര്‍മോണുകളാണ് പ്രധാനമായും ദഹനക്കേടുണ്ടാക്കുന്നതിന് കാരണമാകുന്നതും.
കുഞ്ഞിന്റെ വളര്‍ച്ചയും മറ്റൊരു കാരണമാണ്. കുഞ്ഞു വളരുമ്പോള്‍ വയറ്റിലെ മര്‍ദവും കൂടും. ഇത് ദഹനക്കേടിന് ഇട വരുത്തുകയും ചെയ്യും.
പലതര അസുഖങ്ങളുടേയും മൂലകാരണമെന്നതു പോലെ സ്ട്രസ്, ടെന്‍ഷന്‍ എന്നിവയും ഗര്‍ഭകാലത്ത് ദഹനക്കേടുണ്ടാക്കുന്നുണ്ട്.
ഇത്തരം അസ്വസ്ഥതകള്‍ പൂര്‍ണമായി ഒഴിവാക്കാനാവില്ലെങ്കിലും കുറയ്ക്കാന്‍ ചില വഴികളുണ്ട്.
ഭക്ഷണം കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കരുതെന്നതാണ് ഒരു കാര്യം. വെള്ളം മാത്രമല്ല, പാനീയങ്ങളൊന്നും തന്നെ ഭക്ഷണത്തിന്റെ ഇടയില്‍ വേണ്ട.
ഭക്ഷണം കഴിച്ചയുടന്‍ കിടക്കാതിരിക്കുക. അല്പസമയം നടക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് രാത്രിയില്‍. ഭക്ഷണം എളുപ്പം ദഹിക്കാന്‍ ഇത് സഹായിക്കും.
രാത്രി കിടക്കുമ്പോള്‍ തല അല്പം ഉയര്‍ത്തി വച്ച് കിടക്കാന്‍ ശ്രമിക്കുക. ഇത് വയറ്റിലെ ആസിഡുകള്‍ നെഞ്ചിലേക്കു കയറി നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നത് തടയും.
ഒരുമിച്ചു കഴിയ്ക്കാതെ കുറേശെ വീതം ഭക്ഷണം കഴിയ്ക്കുക. കഴിയ്ക്കുന്ന ഭക്ഷണം നല്ലപോലെ ചവച്ചരക്കുകയും വേണം. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പ്രത്യേകിച്ച് രാത്രിയില്‍. നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ദഹനത്തെ സഹായിക്കും.
പുകവലി പോലുള്ള ശീലങ്ങള്‍ ഗര്‍ഭകാലത്തുണ്ടാകുന്നത് അസിഡിറ്റിയുണ്ടാക്കുക മാത്രമല്ലാ, ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ദോഷം ചെയ്യും. ഇത്തരം ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുക.
നല്ല ഉറക്കവും ഭക്ഷണം ദഹിക്കാന്‍ അത്യാവശ്യമാണെന്ന് ഓര്‍ക്കണം.



Click it and Unblock the Notifications
