Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചിലത്

മത്സ്യം ഗര്‍ഭകാലത്ത് കഴിയ്ക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന പല മീനുകളിലും മെര്‍കുറി പോലുള്ള വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഫാക്ടറികളില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഇത്തരം മീനുകളുടെ ഉള്ളിലെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മെര്‍കുറി ഗര്‍ഭകാലത്ത് ഉള്ളിലെത്തുന്ന് കുഞ്ഞിന്റെ നാഡീവ്യൂഹത്തിന് പ്രശ്നമുണ്ടാക്കും.
വീട്ടില്‍ തന്നെ നാമുപയോഗിക്കുന്ന പലതരം കെമിക്കലുകളുണ്ട്. പാറ്റ, കൊതുക്, ഉറുമ്പ് എന്നിവയെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകള്‍ ഗര്‍ഭകാലത്ത് ദോഷങ്ങള്‍ വരുത്തി വയ്ക്കുന്നവയാണ്. അബോര്ഷന്, മാസം തികയാത്ത പ്രസവം, കുഞ്ഞിന് തൂക്കം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ വരുത്തി വയ്ക്കും.
പഴങ്ങളും പച്ചക്കറികളും കഴിയ്്ക്കുമ്പോഴും ശ്രദ്ധിക്കണം. ഇപ്പോള്‍ ലഭിക്കുന്ന മിക്കവാറും സാധനങ്ങള്‍ കീടനാശിനികള്‍ ഉപയോഗിച്ചവയാണ്. ഓര്‍ഗാനിക് സാധനങ്ങള്‍ വാങ്ങുന്നതാണ് കൂടുതല്‍ നല്ലത്. പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലപോലെ കഴുകി ഉപയോഗിക്കണം. ഇതിലെ കീടനാശിനികള്‍ നീങ്ങിയെന്ന് ഉറപ്പു വരുത്തുകയും വേണം.
ഗര്‍ഭകാലത്ത് പ്ലാസ്റ്റിക്കും ദോഷം വരുത്തും. ഫാറ്റലേറ്റുകള്, ബിസ്ഫിനോള്‍ എന്നിവ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്. ഇവ ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യൂഹത്തിനും ശാരീരിക വൈകല്യങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. മൈക്രോവേവില്‍ വച്ചു ചൂടാക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ പോലും ദോഷമുണ്ടാക്കുമെന്നു പറയും. പ്ലാസ്റ്റിക് കവറുകളില്‍ പായ്ക്ക് ചെയ്തിരിക്കുന്ന ഭക്ഷണം കഴിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക തന്നെ വേണം. പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളവും കഴിവതും ഒഴിവാക്കുക.
ക്യാനിലെ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് മറ്റൊരു കാര്യം. ക്യാനിലെ ഭക്ഷണങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് കേടുണ്ടാക്കും.
പെര്‍ഫ്യൂം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയും ഗര്‍ഭകാലത്ത് ദോഷങ്ങള്‍ വരുത്തിവയ്ക്കുന്നവയാണ്. ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവ മാത്രമല്ലാ, ഷാംപൂ, സോപ്പ് തുടങ്ങിയവയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവ തന്നെ.



Click it and Unblock the Notifications
