Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയറും ഗര്ഭാരോഗ്യവും

ഗര്‍ഭകാലത്ത് ഗര്‍ഭിണിയുടെ തൂക്കവും പ്രധാനം. ഇത് ആരോഗ്യവും ശരിയായ തൂക്കവുമുള്ള ഒരു കുഞ്ഞിനെയാണ് കാണിക്കുന്നത്. സാധാരണ ഗതിയില്‍ ഗര്‍ഭകാലത്ത് 15 കിലോ വരെ തൂക്കം വര്‍ദ്ധിക്കണമെന്നാണ് പറയുക. പ്രത്യേകിച്ച് ഗര്‍ഭിണിയാകുന്നതിന് മുന്‍പ് സാധാരണ തൂക്കമുണ്ടായിരുന്ന സ്ത്രീയാണെങ്കില്‍.
എന്നാല്‍ അമിതവണ്ണവും തൂക്കവുമുള്ളവരോട് തൂക്കം അധികം കൂടാതെ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അമ്മയ്ക്ക് അമിതവണ്ണമെങ്കില്‍ പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ വരാന്‍ സാധ്യതയുണ്ട്. കുഞ്ഞിനും സാധാരണയില്‍ കവിഞ്ഞ ക്രമാതീതമായ തൂക്കമുണ്ടെങ്കില്‍ സാധാരണ പ്രസവം ബുദ്ധിമുട്ടായേക്കും.
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ അളവിലും വ്യത്യാസം വരും. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിന് ആവശ്യവുമാണ്. പ്രൊജസ്ട്രോണ്‍, ഈസ്ട്രജന് ഹോര്‍മോണ്‍ ഈ കാലഘത്തില്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും. എന്‍ഡോമെട്രിയത്തെ ഭ്രൂണത്തിന് അനുയോജ്യമാക്കുന്നതും ആര്‍ത്തവം തടയുന്നതിനും ഇത്തരം ഹോര്‍മോണുകളാണ് സഹായിക്കുന്നത്. സാധാരണ സ്ത്രീക്ക് 20 മില്ലിഗ്രാം പ്രൊജസ്ട്രോണാണ് ഉള്ളതെങ്കില്‍ ഗര്‍ഭിണികളില്‍ ഇത് 400 മില്ലിഗ്രാം വേണമെന്നാണ് കണക്ക്. ഈസ്ട്രജന് അളവ് 60ല്‍ നിന്നും 1200 ഗ്രാം വരെയാകും.
വയറിന്റെ വലിപ്പവും പ്രധാനം. ഒരു ഡോക്ടര്‍ക്ക് വയറിന്റെ വലിപ്പം നോക്കി കുഞ്ഞിന്റെ വളര്‍ച്ച തിട്ടപ്പെടുത്താന്‍ കഴിയും. ആരോഗ്യകരമായ ഗര്ഭത്തിന്റ ഒരു ലക്ഷണം കൂടിയാണിത്.
കുഞ്ഞിന്റെ അനക്കവും ആരോഗ്യമുള്ള ഗര്‍ഭത്തിന്റെ ലക്ഷണമാണ്. സാധാരണ ആറു മുതല്‍ 10 ആഴ്ച വരെയാകുമ്പോള്‍ കുഞ്ഞിന്റെ അനക്കം അമ്മയ്ക്ക് തിരിച്ചറിയാനാകുമെന്നാണ് പറയുന്നത്. കുഞ്ഞ് സാധാരണ രീതിയില്‍ അനങ്ങുന്നതും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളില്ലെന്നതിന്റെ തെളിവാണ്.



Click it and Unblock the Notifications
