Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണിയ്ക്ക് അനോമലി സ്കാന്‍ എന്തിന്

20 ആഴ്ച ഗര്‍ഭിണിയായിരിക്കെ അനോമലി സ്കാന്‍ നടത്താന്‍ ഗര്‍ഭിണികളോട് ചിലപ്പോള്‍ ആവശ്യപ്പെടാറുണ്ട്. കുട്ടിയുടെ അവയവങ്ങളും രൂപവും അടുത്തു കാണാന്‍ സഹായിക്കുന്ന സ്കാനാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടത്താന്‍ പ്രധാനമായ ഒന്ന്.
ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറ് ഈ സ്കാനിംഗിലൂടെ അടുത്തു കാണുവാന്‍ സാധിക്കും. തലച്ചോറില്‍ അസാധാരമായ വളര്‍ച്ചകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഈ സ്കാന്‍ വെളിപ്പെടുത്തും.
നാഡീവ്യൂഹവും ഇതിലെ ചെറിയ നാഡികളും എല്ലുകളും വരെ അനോമലി സ്കാനില്‍ വെളിപ്പെടും.
കുഞ്ഞിന്റെ കൈകാലുകളും വിരലുകളും ഇവയുടെ ചെറിയ അസ്ഥികള്‍ പോലും ഇത്തരം സ്കാനിംഗില്‍ അടുത്തു കാണാനാകും. ഇവയ്ക്ക് വൈകല്യമുണ്ടെങ്കില്് കണ്ടെത്താനാകും.
കിഡ്നിയും കുഞ്ഞിന്റെ മൂത്രവിസര്‍ജനം സാധാരണ ഗതിയിലാണോയെന്നും ഈ സ്കാനിംഗിലൂടെ വെളിപ്പെടും. നാലാം മാസം മുതല്‍ ഓരോ അര മണിക്കൂറിലും കുഞ്ഞ് മൂത്രമൊഴിക്കുമത്രെ.
കുഞ്ഞിന്റെ വയറും ആന്തരികാവയവങ്ങളും ഇത്തരം സ്കാനിംഗിലൂടെ വെളിപ്പെടുന്നുണ്ട്. ഇവയിലെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനാകും.
മറുപിള്ള യഥാസ്ഥാനത്തു തന്നെയാണോയെന്നു കണ്ടെത്താനും അനോമലി സ്കാന്‍ സഹായിക്കും. മറുപിള്ളയുടെ സ്ഥാനം മാറുന്നത് ചിലപ്പോള്‍ സാധാരണ പ്രസവത്തിന് തടസമായേക്കാം. ഇത്തരം ഘട്ടങ്ങളില്‍ സിസേറിയന് വേണ്ടി വരുമെന്നു മുന്‍കൂട്ടി തിരിച്ചറിയാനും ഇത്തരം സ്കാനിംഗ് സഹായിക്കും.
പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടോയെന്നും ഡൗണ്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങളുണ്ടോയെന്നും കണ്ടെത്താന്‍ ഇത്തരം സ്കാനിംഗ് സഹായിക്കും. സ്കാനിംഗില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തുകയാണെങ്കില്‍ അബോര്ഷന് പോലുള്ള മാര്‍ഗങ്ങളോ അല്ലെങ്കില്‍ ചികിത്സയോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്യും.



Click it and Unblock the Notifications
