Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭധാരണം എളുപ്പത്തില്‍
ഗര്‍ഭം ധരിക്കാത്തതില്‍ നിരാശരായ സ്ത്രീകളുണ്ട്, അച്ഛനാകാന്‍ സാധിക്കാത്തതില്‍ ദുഖിതരായ പുരുഷന്മാരുമുണ്ട്.

ഗര്‍ഭം ധരിക്കുന്നത് ഓരോരുത്തരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായിരിക്കും. ചിലര്‍ വേഗത്തില്‍ ഗര്‍ഭം ധരിക്കും. ചിലര്ക്കിതിനായി വര്‍ഷങ്ങള്‍ പിടിക്കും.
ഗര്‍ഭധാരണത്തിന് അടിസ്ഥാനമായി ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഓവുലേഷന് മുതല്‍ ഭക്ഷണ രീതികള്‍ വരെ. ഇത്തരം ഘടകങ്ങള്‍ ഒത്തു വന്നാലേ ഗര്‍ഭധാരണം എളുപ്പത്തില്‍ നടക്കുകയുള്ളൂ.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓവുലേഷന് സമയം കൃത്യമായി അറിഞ്ഞാല്‍ ഗര്‍ഭധാരണവും എളുപ്പമായെന്നു വേണമെങ്കില്‍ പറയാം.
കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല.
ഓവുലേഷന് നടക്കുന്ന സമയം നോക്കിബന്ധപ്പെടുന്നത്
ഗര്ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.
30 വയസിനു മുന്‍പ് ഗര്‍ഭം ധരിക്കുന്നതാണ് ആരോഗ്യകരമായ ഗര്‍ഭത്തിന് നല്ലതെന്ന് വൈദ്യശാസ്ത്രം പറയുന്നു. എന്നാല്‍ ഇതു കഴിഞ്ഞും ഗര്‍ഭം ധരിക്കുകയും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്ത തലമുറ പഴയകാലത്തും ഇക്കാലത്തുമുണ്ട്.
ടെന്‍ഷന്‍, അമിതവണ്ണം എന്നിവ മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളില്ലാത്ത സ്ത്രീകളില്‍ പോലും ഗര്‍ഭധാരണം വൈകിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
ആരോഗ്യമുള്ള ശരീരവും ആരോഗ്യകരമായ ജീവിതരീതികളും ഗര്‍ഭധാരണത്തിന് പ്രധാനമാണ്.



Click it and Unblock the Notifications
