Latest Updates
-
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ
ഗര്‍ഭം ധരിച്ചാലും ടെസ്റ്റ് നെഗറ്റീവ്!

എച്ച്സിജി എന്നറിയപ്പെടുന്ന ഹോര്‍മോണുമായി ഗര്‍ഭപരിശോധന ബന്ധപ്പെട്ടിരിക്കുന്നു. ഈ ഹോര്‍മോണ്‍ അംശം
കണ്ടെത്തുമ്പോഴാണ് ഗര്‍ഭിണിയാണ് എന്ന് ഉറപ്പിക്കുന്നതും. എന്നാല്‍ മാസമുറ തെറ്റുന്നതിനു മുന്‍പു തന്നെ ചില സ്ത്രീകളില്‍ ഗര്‍ഭലക്ഷണങ്ങള്‍ കാണാറുണ്ട്. ഇവയാണ് ഏര്‍ലി പ്രഗ്നന്‍സി സൈന്‍ എന്നറിയപ്പെടുന്നതും. അണ്ഡ, ബീജ സംയോഗം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ ചില സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
ചിലപ്പോള്‍ ഗര്ഭമുണ്ടെങ്കിലും പ്രഗ്നന്‍സി ടെസ്റ്റ് നെഗറ്റീവാകുവാന് സാധ്യതയുണ്ട്. രക്തത്തില്‍ എച്ച്സിജി ഹോര്മോണ്തോത് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. അത് ഓവുലേഷനു ശേഷം എട്ടു പത്തു ദിവസങ്ങള്‍ നടന്ന് ടെസ്റ്റു ചെയ്യുമ്പോഴായിരിക്കും മിക്കവാറും സംഭവിക്കുക.
എച്ച് സി ജി തോത് ശരിയായ അളവില്‍ എത്താത്തിടത്തോളം ടെസ്റ്റ് നെഗറ്റീവ് ആകുകയും ചെയ്യും. അതായത് മാസമുറ തെറ്റി രണ്ടാഴ്ച വരെ കഴിഞ്ഞാലേ ചിലപ്പോള്‍ ഇത്തരം ടെസ്റ്റ് പൊസറ്റീവാകാന് സാധ്യതയുള്ളൂവെന്നര്ത്ഥം. ഇത്തരം ഘട്ടത്തില്‍ മറ്റ് ഗര്ഭലക്ഷണങ്ങളുണ്ടെങ്കിലും ടെസ്റ്റ് പൊസറ്റീവാകുന്നതു വരെ കാത്തിരിക്കുകയേ ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കാന്‍ വഴിയുള്ളൂ.



Click it and Unblock the Notifications
