Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭകാലത്ത് പാട്ടു കേള്‍ക്കുമ്പോള്‍
ഗര്‍ഭിണികള്‍ പാട്ടു കേള്‍ക്കുന്നത് നല്ലതാണെന്നു പറയും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പാട്ട് കേള്‍ക്കുന്നത് സ്വാധീനിക്കുമെന്നും പറയും.

ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിന് പുറത്തു നടക്കുന്ന എല്ലാം ശബ്ദങ്ങളും കേള്‍ക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ പാട്ടും ഇക്കൂട്ടത്തില്‍ പെടുത്താം.
കുഞ്ഞിന് വച്ചുകൊടുക്കുന്ന പാട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. വല്ലാതെ ഉച്ചത്തിലുള്ള ഒച്ച മറ്റാരേയും പോലെ കുഞ്ഞിനെയും അസ്വസ്ഥമാക്കും. അതുകൊണ്ട് അധികം ഒച്ചയില്ലാത്ത, ശാന്തമായ പാട്ടുകള്‍ വച്ചു കേള്‍പ്പിക്കുക. ഉച്ചത്തിലുള്ള സ്വരം കുഞ്ഞില്‍ ദേഷ്യം വളര്‍ത്തുമെന്നും പറയും. ഇക്കാര്യത്തില്‍ ശാസ്ത്രീയവിശദീകരണം ഇല്ലെങ്കിലും. 70 ഡെസിബെലില്‍ കൂടുതല്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കരുത്.
അപൂര്‍വം ചില ഗര്‍ഭിണികളെങ്കിലും കുഞ്ഞിനെ പാട്ടു കേള്‍പ്പിക്കാനായി വയറിന് മുകളില്‍ ഹെഡ്ഫോണ് വയ്ക്കുന്നത് കാണാം. ഇത് നല്ലതല്ല. ഇതിലെ തരംഗങ്ങള്‍ കുട്ടിക്ക് ദോഷം ചെയ്യും. ഇതുപോലെ മൊബൈലും വയറിനടുത്തു പിടിക്കരുത്. സ്റ്റീരിയോ, കമ്പ്യൂട്ടര്‍ എന്നിവ പാട്ടു കേള്‍ക്കാന്‍ ഉപയോഗിക്കാം.
കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും പാട്ടു കേള്‍ക്കുന്നത് ഗുണം ചെയ്യും. ടെന്‍ഷന്‍ അകലുന്നതിനും കൂടുതല്‍ മാനസിക സന്തോഷം ലഭിക്കുന്നതിനും ഇങ്ങനെ പാട്ടു കേള്‍ക്കുന്നത് സഹായിക്കും. കാരണം അമ്മയുടെ മാനസിക വിചാരങ്ങള്‍ കുഞ്ഞിനെയും ബാധിക്കും.
താരാട്ടു പാട്ടുകളോ കേള്‍ക്കാന്‍ ഇമ്പമുള്ള, ശാന്തമായ പാട്ടുകളോ കേള്‍ക്കുക. വല്ലാതെ ബഹളമുള്ള പാട്ടുകള്‍ ഗര്‍ഭിണികള്‍ കേള്‍ക്കുമ്പോള്‍ അവരറിയാതെ തന്നെ ടെന്ഷനുണ്ടാകാന് സാധ്യതയുണ്ട്.



Click it and Unblock the Notifications
