Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭിണികള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണമാണ് മത്സ്യമെന്നു പറയും. കാരണം ഒമേഗ ത്രീ ഫാറ്റി ആസിഡ് തന്നെ. എന്നാല്‍ മലിനമായ വെള്ളം ചില മത്സ്യങ്ങളില്‍ മെര്‍കുറി പോലുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടാക്കും. ഇതു മുന്നില്‍ കണ്ട് മീന്‍ വാങ്ങി ഉപയോഗിക്കുക.
കീടനാശിനികളും രാസവസ്തുക്കളും ഒഴിവാക്കുക തന്നെ വേണം. കൊതുകിനെയും പാറ്റയെയും കൊല്ലാന്‍ ഉപയോഗിക്കുന്ന മരുന്നും ചെടികള്ക്കടിക്കാന് ഉപയോഗിക്കുന്ന കീടനാശിനിയും ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥക്കു തന്നെ തകരാറുകള്‍ വരുത്തും. ഇതിന് പുറമെ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ അബോര്ഷന്, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. ഇവ ഒഴിവാക്കുക.
കീടനാശിനികള്‍ പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇവയും ദോഷം തന്നെ. ഓര്‍ഗാനിക് രീതിയിലുള്ള ഭക്ഷണവസ്തുക്കള്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നല്ലപോലെ കഴുകി ഉപയോഗിക്കുക. ഇവ മഞ്ഞള്‍, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തിയ വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വച്ച്് ഉപയോഗിക്കാം.
പ്ലാസ്റ്റിക്കും ഗര്‍ഭസ്ഥ ശിശുവിന് ദോഷമുണ്ടാക്കാം. പ്ലാസ്റ്റിക്കില്‍ ബിസ്ഫിനോള്‍ എ എന്നൊരു പദാര്‍ത്ഥമുണ്ട്. ഇത് കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങളുണ്ടാക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം മൈക്രോവേവില്‍ വച്ചു ചൂടാക്കി കഴിയ്ക്കുന്നത് ഗര്ഭണികള് ഒഴിവാക്കണം.
ടിന്നിലടങ്ങിയിരിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളും ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. ഇതിലും ബിസ്ഫിനോള്‍ അടങ്ങിയിട്ടുണ്ട്.
പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മിക്കവാറും പെര്‍ഫ്യൂമുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
