Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പോളിസിസ്റ്റിക് ഓവറി ഗര്‍ഭത്തിന് തടസമോ?

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടാവുമെങ്കിലും പോളിസിസ്റ്റിക് ഓവറിയുള്ളവര്ക്ക് ഗര്‍ഭിണിയാകാന്‍ സാധിക്കില്ലെന്നില്ല. ഇത് ചികിത്സയിലൂടെ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗം മാത്രമാണ്. ജീനുകളുടെ പ്രശ്നങ്ങളോ അല്ലെങ്കില്‍ ചികിത്സ കൊണ്ട് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതോ മാത്രമാണ് ഈ രോഗത്തെ കൂടുതല്‍ ഗൗരവമാക്കുന്നത്.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഇത് തിരിച്ചറിയാനുള്ള മാര്‍ഗം ആര്‍ത്തവ ക്രമക്കേടുകളാണ്. യൂട്രസിലെ ഇത്തരം സിസ്റ്റുകള്‍ സ്വന്തം ഹോര്‍മോണുകള്‍ പുറത്തു വിടുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുന്നു.
ഇത്തരം പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ഗര്‍ഭധാരണം അധികം വൈകിപ്പിക്കാത്തതാണ് നല്ലത്. വയസേറുന്തോറും ഈ പ്രശ്നമുള്ളവര്‍ക്ക് ഗര്‍ഭധാരണം കൂടുതല്‍ ബുദ്ധിമുട്ടായേക്കും.
അനാരോഗ്യകരമായ ജീവിത രീതികളും ഭക്ഷണവും ഈ പ്രശ്നത്തിന് കാരണമാകും. ഇൗ കാലഘട്ടത്തില്‍ ചെറുപ്പം പെണ്‍കുട്ടികളില്‍ ഈ പ്രശ്നം ധാരാളമായി കണ്ടുവരുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്. ചിട്ടയായ ജീവിത, ഭക്ഷണ ക്രമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും നല്ലത്.
ശരീരഭാരം കൂടുന്നതും പോളിസിസ്റ്റിക് സിന്‍ഡ്രോമിന് കാരണമാകുന്നുണ്ട്. ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യം.
സാധാരണ ഗതിയില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ കലര്‍ന്ന ഗുളികകള്‍ മൂന്നു മാസം കഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ചില കാര്യങ്ങളില്‍ ഹോര്‍മോണ്‍ കുത്തിവയ്പെടുക്കേണ്ടി വരും.
ഈ രോഗമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാണെന്നത് വാസ്തവമാണ്. കൃത്യമായ ചികിത്സ കൊണ്ടും ഓവുലേഷന് സമയം കണക്കാക്കിയും ഗര്‍ഭധാരണം എളുപ്പമാക്കാം.



Click it and Unblock the Notifications
