Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ഗര്‍ഭിണികള്‍ പോഷകാഹാരം കഴിയ്ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എടുത്തു പറയേണ്ടതില്ല. പോഷകാഹാരം എന്നതിന് പരിമിതികളില്ല. ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന ചില നല്ല ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

തൈര് പാലുല്പ്പന്നമാണെന്നതു കൊണ്ടു തന്നെ ഗര്‍ഭിണിക്ക് പറ്റിയ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. ഇതില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ശക്തി പകരാന്‍ ഇതൊന്നു തന്നെ മതി. 1000 മില്ലിഗ്രാം കാല്‍സ്യം ഒരു ദിവസം ഗര്‍ഭിണിയായ സ്ത്രീ കഴിയ്ക്കണമെന്നാണ് പറയുക. പാലും ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ഭക്ഷണമാണ്.
കിഡ്നി ബീന്‍സ്, ബ്രൊക്കോളി എന്നിവ ഗര്‍ഭകാലത്ത് ചേര്‍ന്ന ഭക്ഷണങ്ങളാണ്. ബീന്‍സില്‍ അയേണ്‍, ഫൈബര്‍ എന്നിവ ധാരാളമുണ്ട്. ഗര്‍ഭകാലത്ത് വിളര്‍ച്ച, മലബന്ധം എന്നിവ തടയാന്‍ ഇതുമതി. കുഞ്ഞിന്റ ശരീരത്തില്‍ രക്താണുക്കള്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും. ബ്രൊക്കോളിയില്‍ വൈറ്റമിന്‍ ബി ധാരാളമുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പുതിയ കോശങ്ങള്‍ നിര്‍മിക്കാന്‍ ഇത് സഹായിക്കും.
ചിക്കന്‍, മുട്ട എന്നിവ പ്രോട്ടീന്‍ ധാരാളം നല്‍കും. ചിക്കന്‍ മസില് വളര്‍ച്ചക്കു സഹായിക്കും. മുട്ടയിലാകട്ടെ, കാല്‍സ്യത്തിനു പുറമെ വൈറ്റമിന്‍ ഡി ധാതുക്കള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
ഓട്സ് ആര്‍ക്കും എപ്പോഴും കഴിയ്ക്കാവുന്ന ഭക്ഷണമാണ്. ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും ഫൈബറുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭണികള്ക്കു വളരെ നല്ലൊരു ഭക്ഷണമാണ്.
ഒലീവ് ഓയിലും ഗര്‍ഭകാലത്തു പറ്റിയ ഭക്ഷണമാണ്. ഇതില്‍ അസംസ്കൃതമായ കൊഴുപ്പും വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്.
ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമ്മയുടെ ആരോഗ്യം മാത്രമല്ലാ, കുഞ്ഞിന്റെ ആരോഗ്യവും നന്നാകുമെന്നു തീര്‍ച്ച.



Click it and Unblock the Notifications
