Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്സ് വന്നാല്‍

ഗര്‍ഭകാലത്ത് വന്നാല്‍ പാര്ശ്വഫലങ്ങളുണ്ടാക്കാവുന്ന ചില അസുഖങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
ചിക്കന്‍പോക്സ് ഗര്‍ഭകാലത്തു വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് പല പ്രശ്നങ്ങളുമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് ചൂടുകാലത്താണ് കൂടുതല്‍ വരുന്നെതെന്നതു കൊണ്ട് ഈ സമയത്ത് ശരീരം തണുപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് വന്നാല്‍ കുഞ്ഞിനെ ബാധിക്കാതിരിക്കാന്‍ ഒരു കുത്തിവയ്പെടുക്കാറുണ്ട്. ഇത് ചെലവേറിയ കുത്തിവയ്പുമാണ്.
ഹൈപ്പറ്റൈറ്റിസ് ബി ഇതുപോലെ അമ്മയ്ക്കു വന്നാല്‍ കുഞ്ഞിനെയും ബാധിക്കാനിടയുള്ള രോഗമാണ്. ഇൗ രോഗം പരത്തുന്ന വൈറസുകള്‍ രക്തം, ഉമിനീര്, ബീജം എന്നിവയിലൂടെ പകരാന്‍ ഇടയുണ്ട്. കരളിനെ ബാധിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണം പനിയും വയറുവേദനയും ക്ഷീണവുമൊക്കെയാണ്.
യൂറിനറി ഇന്‍ഫെക്ഷനും ഗര്‍ഭിണിയെ ബാധിക്കാന്‍ വളരെയേറെ സാധ്യതയുള്ളൊരു രോഗമാണ്. ഇത് കിഡ്നി പ്രശ്നങ്ങളുണ്ടാക്കും. കുഞ്ഞിനെ നേരിട്ടു ബാധിക്കില്ലെങ്കിലും മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് തൂക്കം കുറയുക എന്നിവ ഇതു കാരണമുണ്ടാകാം. മൂത്രമൊഴിക്കുമ്പോള്‍ നീറ്റലും വയറുവേദനയുമെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
റുബെല്ല അഥവാ ജര്‍മന്‍ മീസില്‍സ് എന്ന രോഗം കുഞ്ഞിന് പല പ്രശ്നങ്ങളുമുണ്ടാക്കും. ഗര്‍ഭിണിയായി ആദ്യത്തെ 11 ആഴ്ചകള്ക്കുള്ളിലാണ്് ഈ രോഗം വരുന്നതെങ്കില്‍ അബോര്ഷന് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അല്ലെങ്കില്‍ കുഞ്ഞിന് കണ്‍ജെന്‍ഷ്യല്‍ റുബെല്ല സിന്‍ഡ്രോം എന്ന രോഗം വരും. ഗര്‍ഭിണിയാകും മുന്‍പെ ഇതിനെതിരെയുള്ള കുത്തിവയ്പെടുക്കുന്നത് ഈ രോഗം തടയാന്‍ സഹായിക്കും.
കുഞ്ഞിന് ഭാവിയില്‍ പല പ്രശ്നങ്ങളും വരുത്തുമെന്നതു കൊണ്ടു തന്നെ ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഗര്‍ഭകാലത്ത് പ്രത്യേകം ശ്രദ്ധിക്കുന്നതു നന്നായിരിക്കും.



Click it and Unblock the Notifications
