Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭധാരണം പുരുഷനിലും മാറ്റങ്ങള് വരുത്തും

ഗര്ഭം സ്ത്രീകളില് മാറ്റങ്ങള് വരുത്തുന്ന പോലെ പുരുഷന്മാരിലും മാറ്റം വരുത്തുന്നുണ്ട്. ശാരീരികമായിട്ടല്ലെന്നു മാത്രം.
ഗര്ഭകാലത്ത് പങ്കാളിയോട് പുരുഷന് സ്നേഹവും കരുതലും വര്ദ്ധിക്കും. സ്വന്തം കുഞ്ഞിനെ വയറ്റില് ചുമക്കുന്നയാള് എന്ന ഒരു പരിഗണനയാണ് ഇതിന് കാരണം. മാത്രമല്ലാ, ഗര്ഭകാലത്ത് സ്ത്രീകള്ക്കുണ്ടാകുന്ന ഛര്ദി, തലചുറ്റല് തുടങ്ങിയ മാനസിക അസ്വസ്ഥതകള് കണ്ട് പുരുഷന് സഹതാപവുമുണ്ടാകും. ഇത്തരം സ്നേഹവും സഹതാപവും ഗര്ഭിണിയായ സ്ത്രീയെ കൂടുതല് സഹായിക്കുവാനും കരുതലോടെ പെരുമാറുവാനും പുരുഷനെ സഹായിക്കും.
സ്ത്രീകളേക്കാള് ഒരു കുഞ്ഞിനെക്കുറിച്ചുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സാമ്പത്തിക വശങ്ങളെക്കുറിച്ച് കൂടുതല് ചിന്തിക്കുന്നത് പുരുഷനായിരിക്കും. അച്ഛനാകുന്നു എന്ന വാര്ത്ത ഉത്തരവാദിത്വബോധം കൂട്ടുമെന്നു വേണമെങ്കില് പറയാം. കുഞ്ഞിന്റെ ഭാവി മുന്കൂട്ടി കണ്ട് കാര്യങ്ങള് തീരുമാനിക്കുന്നതിനും പുരുഷന് തയ്യാറാകും.
അപൂര്വം ചില പുരുഷന്മാരിലെങ്കിലും ഉത്തരവാദിത്വത്തെ പറ്റിയുള്ള ചിന്തകള് ഡിപ്രഷന് വരെ വരുത്തി വയ്ക്കും. പ്രത്യേകിച്ചും ആഗ്രഹിക്കാതെയാണ് പങ്കാളി ഗര്ഭിണിയായതെങ്കില്. ഉത്തരവാദിത്വം ഏറ്റെടുക്കാന് തയ്യാറാകാത്ത പുരുഷന്മാരാണ് പൊതുവെ ഇത്തരക്കാര്.
ചില പുരുഷന്മാരുണ്ട്, ഡിപ്രഷന് കാരണം അമിതമായി ഭക്ഷണം കഴിയ്ക്കുന്നവര്. ഭാര്യ ഗര്ഭം ധരിക്കുമ്പോള് ഭര്ത്താവ് തടിക്കുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.
ഗര്ഭം ധരിക്കുന്നതു സ്ത്രീയാണെങ്കിലും ഇതു സംബന്ധിച്ച കാര്യങ്ങള് പുസ്തകങ്ങളിലൂടെയും ഇന്റര്നെറ്റിലൂടെയും വായിച്ച് വിവരങ്ങളറിഞ്ഞിരിക്കാന് പുരുഷന്മാര് താല്പര്യം കാണിക്കും. ഇത്തരം കാര്യങ്ങള് ചിലതെങ്കിലും പ്രാവര്ത്തികമാക്കാന് ശ്രമിക്കുകയും ചെയ്യും.
സ്ത്രീക്കു മാത്രമല്ലാ, ഗര്ഭധാരണം പുരുഷനും മാറ്റങ്ങള് വരുത്തുമെന്ന് മനസിലായില്ലേ.



Click it and Unblock the Notifications
