Latest Updates
-
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഗര്‍ഭിണിയാകും മുന്‍പെ.....

ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നവര്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതവണ്ണം പലപ്പോഴും ഗര്‍ഭത്തിന് തടസമാകുന്നു. അമിതവണ്ണം ഓവുലേഷന് പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഇതുപോലെ ശരീരഭാരം ഒരു നിശ്ചിത പരിധിയില്‍ കുറയുന്നതും പ്രശ്നം തന്നെയാണ്. ഇതും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും.
ഉയരത്തിനനുസരിച്ച് ശരീരഭാരം ക്രമീകരിക്കുന്നത് ആരോഗ്യകരമായ ഗര്‍ഭത്തിന് സഹായിക്കും.
പല അസുഖങ്ങള്‍ക്കായി മരുന്നുകള്‍ കഴിയ്ക്കുന്നവരുണ്ടാകും. ഇത്തരം മരുന്നുകള്‍ ഗര്‍ഭധാരണത്തിനും ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനും ദോഷം ചെയ്യും. ഡോക്ടറെ കണ്ട് ഇത്തരം മരുന്നുകളുടെ കാര്യത്തില്‍ ഉപദേശം തേടുന്നത് നല്ലതാണ്. കഴിവതും മരുന്നുകള്‍ കഴിയ്ക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്. ഒഴിവാക്കാനാവാത്ത മരുന്നുകളുണ്ടെങ്കില്‍, ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിയ്ക്കുക.
പല്ലുകളുടെ ആരോഗ്യവും ഗര്‍ഭകാലത്ത് പ്രധാനമാണ്. കാരണം ഗര്‍ഭകാലത്ത് പ്രീക്ലാംസിയ എന്നൊരു രോഗം പല്ലുകള്‍ക്ക് വരാന്‍ സാധ്യത കൂടുതലാണ്. ഇത് ഗര്‍ഭിണികളെ മാത്രം ബാധിക്കുന്ന ഒരു രോഗവുമാണ്. മുന്‍പേ തന്നെ ഡന്റിസ്റ്റിനെ കണ്ട് പല്ലുകളുടേയും മോണയുടേയും ആരോഗ്യം ഉറപ്പു വരുത്തുക.
പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഒഴിവാക്കുക. ഇത് പുരുഷനും സ്ത്രീക്കും ബാധകമാണ്. ഇത്തരം ദുശീലങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കും.
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പു തന്നെ കഴി്ച്ചു തുടങ്ങണം. ചീര, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടാകാന്‍ സാധ്യതയുള്ള പല വൈകല്യങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ഗര്‍ഭകാലത്തും ഗര്‍ഭസ്ഥ ശിശുവിനും പ്രശ്നങ്ങളൊഴിവാക്കാന്‍ മുന്‍പേ തന്നെ മുന്‍കരുതലുകളെടുക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications