Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
പാട്ടു പാടിയാല് വയറ്റിലെ കുഞ്ഞു കേള്ക്കുമോ
പൊതുവെ വിശ്വാസമുണ്ട്, വയറ്റില് കിടക്കുന്ന കുഞ്ഞിന് പുറത്തുള്ള എല്ലാ ശബ്ദങ്ങളും കേള്ക്കാന് സാധിക്കുമെന്ന്. ഇതേ വിശ്വാസത്തിലാണ് ചിലര് വയറ്റിലുള്ള കുഞ്ഞുങ്ങളോട് സംസാരിക്കുന്നത്. അവരെ പാട്ടു കേള്പ്പിക്കുന്നത്.

വയറ്റിലെ കുഞ്ഞിന് കേള്ക്കാന് സാധിക്കുമോയെന്ന ചോദ്യത്തിന് സാധിക്കുമെന്നാണ് ഉത്തരം പറയേണ്ടത്.
ഇത് പതുക്കെയായിരിക്കുമെന്നു മാത്രം. വയറിന്റെ വിവിധ പാളികളും അംമ്നിയോട്ടിക് ഫഌയിഡുമാണ് കാരണം.
ഉറക്കെയുള്ള ശബ്ദങ്ങള് കുഞ്ഞിന് അലോസരമുണ്ടാക്കും. മൃദുവായ ശബ്ദങ്ങള് കുഞ്ഞിനെ ശാന്തനാക്കുകയും ചെയ്യും. ഗര്ഭിണികള് ഉറക്കെയുള്ള സംഭാഷണങ്ങളും ടിവി, സിനിമകളും ബഹളങ്ങളും ഒഴിവാക്കണമെന്നു പറയുന്നതിന്റെ കാരണം ഇതുതന്നെയാണ്.
സ്ഥിരം കേള്ക്കുന്ന ശബ്ദങ്ങള് കുഞ്ഞിന് പരിചിതങ്ങളാകും. അപരിചിതമായ ശബ്ദങ്ങളും തിരിച്ചറിയും. ഒരു കുഞ്ഞ് ആദ്യം തിരിച്ചറിയുന്നത് അമ്മയുടെ തന്നെ ശബ്ദമായിരിക്കും. കാരണം അവന് അല്ലെങ്കില് അവള് കൂടുതല് കേള്ക്കുന്നത് ഇതാണ്. പുറത്തു വരുമ്പോഴും കുഞ്ഞ് ആദ്യം തിരിച്ചറിയുന്നതും ഈ ശബ്ദം തന്നെയായിരിക്കും.
ഗര്ഭകാലത്ത് പാട്ടുകള് കേള്ക്കുന്ന ശീലം ഗര്ഭിണിക്കുണ്ടെങ്കില് ഇത് കുഞ്ഞിനെയും സ്വാധീനിക്കുമെന്നു പറയും. കാരണം ഇത് കുഞ്ഞിന് പരിചിതമായിക്കഴിഞ്ഞു.
കുഞ്ഞിനെപ്പോഴും ഇഷ്ടം കേള്ക്കാന് സുഖമുള്ള സ്വരങ്ങളാണയിരിക്കും. ഭയപ്പെടുത്തുന്ന ശബ്ദം അവനെ അസ്വസ്ഥനാക്കുകയും ചെയ്യും.
ശബ്ദങ്ങള് കേള്ക്കുമ്പോഴുള്ള കുഞ്ഞിന്റെ പ്രതികരണം അമ്മയ്ക്കു തന്നെ തിരിച്ചറിയാം. അള്ട്രാസൗണ് സ്കാനിംഗിലൂടെയും ഇത് വേണമെങ്കില് കാണാം.
എപ്പോഴും കേള്ക്കുന്ന ശബ്ദങ്ങളോടാണ് കുഞ്ഞിന് കൂടുതല് അടുപ്പം തോന്നുക.
താരാട്ടു പാടാന് കുഞ്ഞു പുറത്തേക്കു വരുന്ന വരെ കാത്തിരിക്കണമെന്നില്ല. താരാട്ടു പാടിയാലും കേള്പ്പിച്ചാലും നിങ്ങളുടെ കുഞ്ഞിന് അത് കേള്ക്കാന് സാധിക്കും. ആ സ്വരം എപ്പോള് വേണമെങ്കിലും തിരിച്ചറിയാനും സാധിക്കും.



Click it and Unblock the Notifications
