Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അബോര്‍ഷനു ശേഷം അറിഞ്ഞിരിക്കുക

ഗര്‍ഭിണിയായിരിക്കെ ചെറിയ തോതില്‍ ബ്ലീഡിംഗ് ഉണ്ടാകുന്നത് അബോര്‍ഷന്റെ മാത്രം ലക്ഷണമായിക്കൊള്ളണമെന്നില്ല. ചില സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ചെറിയ തോതിലുള്ള ബ്ലീഡിംഗ് സാധാരണമാണ്. എന്നാല്‍ ബ്ലീഡിംഗ് എന്തുകൊണ്ടാണ് വരുന്നതെന്നു തിരിച്ചറിയണം.
സ്വാഭാവികമായി അബോര്ഷന് സംഭിവിച്ചതാണെങ്കില് ബ്ലീഡിംഗിലൂടെ ഭ്രൂണം പുറത്തുപോകും. അധികം രക്തസ്രാവമില്ലെങ്കില് ഡോക്ടറെ കാണണമെന്നുമില്ല. എന്നാല്‍ രക്തസ്രാവം കൂടുതലാണെങ്കില്‍ ചികിത്സ തേടാന്‍ വൈകരുത്.
അബോര്ഷന് എന്ന പ്രക്രിയ ആരംഭിച്ചാല്‍ തടയാനാകില്ലെന്നത് പ്രധാനം.
ചിലപ്പോള്‍ ബ്ലീഡിംഗ് നിലച്ചാലും ഭ്രൂണത്തിന്റെ എല്ലാ ഭാഗങ്ങളും പുറത്തു പോയിക്കൊള്ളണമെന്നില്ല. ബാക്കി ഭാഗങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ളത് അണുബാധക്കു വഴി വയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും ഭ്രൂണത്തിന്റെ അംശങ്ങള്‍ ചുരണ്ടി മാറ്റുകയോ അല്ലെങ്കില്‍ ഗുളിക കൊണ്ട് ബ്ലീഡിംഗിലൂടെ അവശിഷ്ടങ്ങള്‍ പുറന്തള്ളുകയുമാണ് ചെയ്യുക.
അബോര്ഷന് ശേഷം ബെഡ് റെസ്റ്റ് നിര്‍ദേശിക്കാറുണ്ട്. ബ്ലീഡിംഗ് കൂടുതലാണെങ്കില്‍ വിളര്‍ച്ച, തലചുറ്റ് എന്നിവയും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ നല്കുന്നതു പാലിക്കുക.
അബോര്ന് ശേഷം കുറച്ചു നാളത്തേക്ക് ലൈംഗികബന്ധവും ഗര്‍ഭവും ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭപാത്രം പഴയ അവസ്ഥയിലെത്താനും ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും ഇത് അത്യാവശ്യം.
ഗര്‍ഭം ധരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടുണ്ടാകുന്ന അബോര്ഷന് അല്പം കൂടി കാഠിന്യമുള്ളതായിരിക്കും. സ്ത്രീക്ക് കഠിനമായ വയറുവേദനയും അസ്വസ്ഥതകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അബോര്ഷന് കാലഘട്ടത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ യാതൊരു വിധ ഗുളികകളും, അത് പെയിന്‍ കില്ലറാണെങ്കില് പോലും കഴിയ്ക്കരുത്.



Click it and Unblock the Notifications
