Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഗര്ഭകാലത്ത് ഉറക്കം കുറയുന്നോ?

ഗര്ഭത്തിന്റെ ആദ്യ മൂന്നുമാസം ഇടയ്ക്കിടെ ഉറക്ക തടസമുണ്ടാകുന്നത് സാധാരണം. ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നതാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ഇതിന് പുറമെ ഛര്ദി, ശാരീരിക അസ്വാസ്ഥ്യങ്ങള് തുടങ്ങിയവയും ഉറക്കം കെടുത്തുന്ന മറ്റു കാരണങ്ങളാകും.
ഗര്ഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളിലും ഉറക്കക്കുറവ് കൂടുതല് അനുഭവപ്പെടാം. വയര് വലുതാകുന്നതു കൊണ്ട് വിചാരിച്ച രീതിയില് തിരിഞ്ഞു കിടക്കാന് സാധിക്കാത്തത് ഒരു കാരണം. പ്രസവമടുക്കുന്തോറും മൂത്രശങ്കയും കൂടുന്നതും സാധാരണം തന്നെ. ഇതും ശരിയായ ഉറക്കത്തിന് തടസമുണ്ടാക്കും.
സാധാരണ പരിചയിച്ച രീതി അനുസരിച്ച് കിടക്കാന് സാധിക്കാത്തതാണ് പല സ്ത്രീകളുടേയും ഗര്ഭകാലത്ത് ഉറക്കം കെടുത്തുന്ന ഒരു പ്രശ്നം. മലര്ന്നു കിടന്നോ കമിഴ്ന്നു കിടന്നോ ഉറങ്ങുന്നത്, പ്രത്യേകിച്ച് മൂന്നുനാലു മാസത്തിനു ശേഷം, ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ഗര്ഭിണിക്കും ഗര്ഭസ്ഥശിശുവിനും ഇതാണ് നല്ലത്. ഇടതു വശത്തേക്ക് ചരിഞ്ഞു കിടന്ന് ഉറങ്ങാന് ശീലിക്കുന്നതായിരിക്കും ഈ ഉറക്കക്കുറവ് പരിഹരിക്കാനുള്ള നല്ലൊരു മാര്ഗം.
ഗര്ഭകാലത്ത് കഫീന് അടങ്ങിയ ഭക്ഷണവസ്തുക്കള് ഉപേക്ഷിക്കുക. കഫീന് ഉറക്കക്കുറവിന് ഇട വരുത്തും.
ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കുക. എന്നാല് ഇത് പകല് സമയത്തായിരിക്കാന് ശ്രദ്ധിക്കണം. രാത്രി ദാഹിക്കുമ്പോഴും അത്യാവശ്യ സന്ദര്ഭങ്ങളിലും മാത്രം വെള്ളം കുടിയ്ക്കുക. ഒരുമിച്ചു വെള്ളം കുടിയ്ക്കാതെ കുറേശെയായി വെള്ളം കുടിയ്ക്കാന് ശ്രദ്ധിക്കണം.
വ്യായാമം ചെയ്യുന്നതും നല്ലത്. നടന്നാലും മതി. രാവിലെയോ വൈകീട്ടോ ആകാം. രാത്രി വ്യായാമം ചെയ്യുന്നതും ഉറങ്ങുന്നതിനു മുന്പു നടക്കുന്നതും ചിലപ്പോള് ഉറക്കം കുറയ്ക്കും. കാരണം വ്യായാമം ചെയ്താല് ശരീരത്തില് ഊര്ജം ഉല്പാദിപ്പിക്കപ്പെടും.
രാത്രി ഭക്ഷണം ലഘുവാക്കാന് ശ്രദ്ധിക്കുക. കിടക്കും മുന്പ് ചെറുചൂടുള്ള പാല് കുടിയ്ക്കുന്നത് നല്ല ഉറക്കം കിട്ടാന് സഹായിക്കും.
നല്ല ഉറക്കത്തിന് കാലാവസ്ഥയും പ്രധാനം. ഗര്ഭകാലത്ത് പൊതുവെ ചൂടു കൂടുതല് തോന്നുന്നത് സാധാരണം. ജനലുകള് തുറന്നിടുന്നത് മുറിയിലേക്ക് കാറ്റും ശുദ്ധമായ വായുവും നല്കും.
യോഗ, മെഡിറ്റേഷന് തുടങ്ങിയവ ചെയ്യുന്നത് ശരീരത്തിനും മനസിനും നല്ലതാണ്. ഇതും നല്ല ഉറക്കത്തിന് സഹായിക്കും.



Click it and Unblock the Notifications
