Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഗര്‍ഭധാരണത്തില്‍ രക്തഗ്രൂപ്പിനും പങ്ക്

വരും തലമുറയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതു കൊണ്ട് വിവാഹത്തിന് മുന്‍പ് രക്തഗ്രൂപ്പുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും.
ദമ്പതികളില്‍ രണ്ടുപേരും പൊസറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് രക്തഗ്രൂപ്പില്‍ പെടുന്നുണ്ടെങ്കില്‍ പ്രശ്നമില്ല. നേരെ മറിച്ച് ഒരാള്‍ നെഗറ്റീവും മറ്റേയാള്‍ പൊസറ്റീവും രക്തഗ്രൂപ്പാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അമ്മയുടെ രക്തഗ്രൂപ്പ് പൊസറ്റീവും അച്ഛന്റേത് നെഗറ്റീവും ആണെങ്കില്‍ പ്രശ്നമുണ്ടാകില്ല. എന്നാല്‍ അമ്മയുടേത് നെഗറ്റീവ് അച്ഛന്റേത് പൊസറ്റീവ് രക്തഗ്രൂപ്പുമാണെങ്കില് പ്രശ്നമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
കുഞ്ഞിന്റെ രക്തഗ്രൂപ്പ് നെഗറ്റീവ് തന്നെയാണെങ്കില്‍ പ്രശ്നമില്ല. എന്നാല്‍ നെഗറ്റീവ് രക്തഗ്രൂപ്പുള്ള അമ്മയുടെ ആദ്യത്തെ കുഞ്ഞ് അച്ഛനെപ്പോലെ പൊസറ്റീവ് രക്തമുള്ളതാണെങ്കില് പ്രശ്നമുണ്ടാകും.
കുഞ്ഞിന്റെ പൊസറ്റീവ് രക്തം അമ്മയുടെ നെഗറ്റീവ് രക്തത്തില്‍ കലരാന്‍ സാധ്യത കൂടും. ഇതിന് ഗര്‍ഭകാലത്തോ പ്രസവസമയത്തോ ആണ് സാധ്യത കൂടുതല്‍. അമ്മയുടെ ശരീരത്തില്‍ ആന്റിബോഡികളുണ്ടാകാന് ഇത് ഇട വരുത്തുന്നു.
ആദ്യത്തെ കുഞ്ഞിന് ഇതു മൂലം പ്രശ്ങ്ങളുണ്ടാകുന്നില്ല. എന്നാല്‍ രണ്ടാമതും ഗര്‍ഭം ധരിക്കുമ്പോള്‍ ഈ ആന്റിബോഡികള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്താണുക്കളെ നശിപ്പിക്കും. കുഞ്ഞിന് വിളര്‍ച്ചയുണ്ടാകാനും ചിലപ്പോള്‍ മരണം സംഭവിക്കാനും ഇത് ഇട വരുത്തുകയും ചെയ്യുന്നു. ചില കുഞ്ഞുങ്ങളില്‍ ശാരീരിക, ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും ഇത് വഴിയൊരുക്കും.
ഇത്തരം പ്രശ്നം ഒഴിവാക്കാനായി ഇപ്പോള്‍ ആന്റി ഡി എന്ന കുത്തിവയ്പു ലഭ്യമാണ്. അമ്മ നെഗറ്റീവും കുഞ്ഞ് പൊസറ്റീവും രക്തഗ്രൂപ്പോടെയുള്ളവരാണെങ്കില് പ്രസവത്തിന് ശേഷം 72 മണിക്കൂറിനുള്ളില്‍ ഈ കുത്തിവയ്പെടുക്കണം.
അമ്മയുടെ രക്തത്തിലെ ദോഷകരമായ ആന്റിബോഡികള്‍ കണ്ടെത്താന്‍ കൂമ്പ്സ് ടെസ്റ്റ് എന്നൊരു പരിശോധനയും നിലവിലുണ്ട്.



Click it and Unblock the Notifications
