Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭകാലപ്രമേഹം തിരിച്ചറിയൂ

പ്രസവത്തോടെ ഇത്തരം പ്രമേഹം മാറുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ വീണ്ടും ഗര്‍ഭം ധരിച്ചാല്‍ ജെസ്റ്റേഷണല്‍ ഡയബെറ്റിസ് വീണ്ടും വരും. തുടര്‍ച്ചയായി ഇങ്ങനെ വരുന്ന സ്ത്രീകളില്‍ ചിലപ്പോള്‍ സ്ഥിരമായി പ്രമേഹം വന്നുവെന്നും വരാം.
ഇത്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ഷുഗര്‍ ബേബീസ് എന്നാണ് അറിയപ്പെടുക. അമിതഭാരവും ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകും.
ജെസ്റ്റേഷണല്‍ ഡയബെറ്റിസ് തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. ഗര്‍ഭം ധരിച്ച് 24-28 ആഴ്ചകള്‍ക്കുള്ളില്‍ ഇത് കണ്ടെത്താന്‍ കഴിയും.
ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് എന്നൊരു ടെസ്റ്റാണ് ഇതിന് വേണ്ടി ചെയ്യാറ്. 50 ഗ്രാം പഞ്ചസാര അടങ്ങിയ മധുരമുള്ള ഒരു പാനീയം ഗര്‍ഭിണിക്കു നല്കി ഒരു മണിക്കൂറിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് തോത് ടെസ്റ്റു ചെയ്ത് നോക്കിയാണ് ഇത് കണ്ടെത്തുന്നത്. ആദ്യത്തെ ടെസ്റ്റില്‍ ഗ്ലൂക്കോസ് തോത് 140 മില്ലീഗ്രാമില്‍ കൂടുതലാണെങ്കില്‍ ഇത് ജെസ്റ്റേഷണല്‍ ഡയബെറ്റിസ് സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരക്കാരില്‍ കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും ഷുഗര്‍ ടെസ്റ്റ് നടത്തും.
ജെസ്റ്റേഷണല്‍ ഡയബെറ്റിസ് ഉള്ളവരില്‍ ദിവസത്തില്‍ നാലു തവണ ഗ്ലൂക്കോസ് തോത് അളക്കേണ്ടതുണ്ട്. മൂത്രത്തിലെ കെറ്റോണ്‍ എന്ന വസ്തുവിന്റെ അളവും പരിശോധിക്കും.
ജെസ്റ്റേഷണല്‍ ഡയബെറ്റിസ് ഉള്ള ഗര്‍ഭിണികള്‍ക്ക് ഡയറ്റും പ്രധാനമാണ്. ഡയറ്റീഷ്യന് നിര്‍ദേശിക്കുന്ന ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനം.
കൃത്യമായ വ്യായാമവും പ്രമേഹമുള്ള ഗര്‍ഭിണികള്‍ ചെയ്യേണ്ടതാണ്. ഗര്‍ഭകാല പ്രമേഹം കുറയ്ക്കാന്‍ ഇത് സഹായിക്കും.
ജെസ്റ്റേഷണല്‍ ഡയബെറ്റിസിന് ഗര്‍ഭകാലത്ത് കാര്യമായ മരുന്നുകള്‍ നല്‍കാറില്ല. ആവശ്യമെങ്കില്‍ ഇന്‍സുലിന്‍ കുത്തിവയ്പ് നല്‍കും.
ഇത്തരം കാര്യങ്ങളില്‍ േേഡാക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടത് വളരെ പ്രധാനമാണ്.



Click it and Unblock the Notifications
