Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭകാലത്തെ സ്വപ്നങ്ങള്‍ക്ക് പിന്നില്‍

ഗര്‍ഭകാലത്ത് സ്വപ്നം കാണുന്നത് കൂടുമെന്നു പറയും. ഇതിന് കാരണവും പറയുന്നുണ്ട്. ചില കാര്യങ്ങളെപ്പറ്റി ഓര്‍ത്തോര്‍ത്ത് കിടക്കുന്നത് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യത കൂട്ടുമന്നു പറയും. ഗര്ഭകാലത്താവട്ടെ, ചുറ്റിലും നടക്കുന്ന സംഭവങ്ങളും ചിന്തകളും സ്വന്തം ഗര്‍ഭവുമായി കൂട്ടച്ചേര്‍ത്തു കാണാനുള്ള പ്രവണത ഏറുകയും ചെയ്യും. ഇത് സ്വപ്നം കാണാന്‍ സാധ്യത കൂട്ടും.
ചിലര്‍ കാണുന്ന സ്വപ്നം ഉണരുമ്പോള്‍ മറന്നു പോകും. എന്നാല്‍ ഗര്‍ഭകാലത്ത് കാണുന്ന സ്വപ്നങ്ങള്‍ കൂടുതല്‍ മിഴിവോടെ ഉണര്‍ന്നാലും തെളിയും. ഇതിന് കാരണവുമുണ്ട്. ശാരീരിക അസ്വസ്ഥകള്‍ കാരണം ചിലപ്പോള്‍ ഗര്‍ഭിണിയുടെ ഉറക്കം ഇടയ്ക്കിടെ തടസപ്പെട്ടുവെന്നു വരാം. കുറഞ്ഞ സമയക്രമമുള്ള ഉറക്കമാകുമ്പോള്‍ ഉണര്‍ന്നാലും സ്വപ്നം മനസില്‍ നില്ക്കും.
മനസില്‍ തോന്നുന്ന ഗര്‍ഭവുമായി ബന്ധപ്പെട്ട കാര്യങ്ങളും കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളുമെല്ലാം ഉറങ്ങുമ്പോള്‍ സ്വപ്നമായി പ്രത്യക്ഷപ്പെട്ടേക്കാം. ഇതില്‍ നല്ലതുണ്ടാകും, ചീത്തയുണ്ടാകും, ഭയപ്പെടുത്തുന്നവയും ഉണ്ടാകാം. ഗര്‍ഭകാലത്തിന്റെ ഓരോ സമയത്തും കാണാനിടയുള്ള സ്വപ്നങ്ങളെപ്പറ്റിയും ശാസ്ത്രീയവിശദീകരണമുണ്ട്.
ആദ്യത്തെ മൂന്നു മാസം വെള്ളം സ്വപ്നം കാണാനുള്ള സാധ്യത കൂടുതലത്രെ. ശരീരത്തിലെ അംമ്നിയോട്ടിക് ഫഌയിഡ് കൂടുന്നതാണ് ഇതിന് കാരണമായി പറയാറ്. ഇതെക്കുറിച്ച് ഗര്‍ഭിണിയുടെ അബോധ മനസിലെങ്കിലും ചിന്തയുണ്ടാകും. ഇത് സ്വപ്നത്തില്‍ വെള്ളമായി വരികയും ചെയ്യും.
മൂന്നു മുതല്‍ ആറു മാസം വരെയുള്ള കാലത്ത് കാണുന്ന സ്വപ്നങ്ങള്‍ കുഞ്ഞിനെപ്പറ്റിയും മാതൃത്വത്തെ പറ്റിയുമായിരിക്കും. ഉത്കണ്ഠയോടൊപ്പം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനാകുമോയെന്ന ഭയവും സ്വപ്നരൂപത്തില്‍ വന്നേക്കാം.
അവസാന മാസങ്ങളില്‍ ശരീരവണ്ണം കൂടുന്നതിനാല്‍ ഇതെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളായിരിക്കും. സൗന്ദര്യം നഷ്ടപ്പെടുന്നതും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളുമായിരിക്കും ഇക്കാലത്തെ സ്വപ്നങ്ങളില്‍ കൂടുതലായി വരിയയെന്നതാണ് ശാസ്ത്രീയ വിശദീകരണം.
ഏതു തരം സ്പനങ്ങളാണെങ്കിലും ഇവയ്ക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുകയാണ് നല്ലത്.



Click it and Unblock the Notifications
