Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
ഗര്‍ഭധാരണവും ചില 'കഥ'കളും

പ്രധാനമായും പ്രായം സംബന്ധിച്ചാണ് ഈ വിശ്വാസം. 30 വയസു കഴിഞ്ഞാല്‍ ഗര്‍ഭധാരണം പ്രയാസമാകുമെന്ന് പൊതുവെ അഭിപ്രായമുണ്ട്. 35 വയസ് കഴിഞ്ഞവര്‍ക്ക് അമ്മയാകാനേ കഴിയില്ലെന്നും പറയും. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. 30 വയസിനു മുന്‍പെ ഗര്‍ഭം ധരിക്കുന്നതാണ് സുരക്ഷിതമെന്നു ഡോക്ടര്‍മാര്‍ പറയും.
എന്നാല്‍ ആര്ത്തവമുള്ളിടത്തോളം, മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ഗര്‍ഭധാരണത്തിന് തടസമില്ലെന്നതാണ് വാസ്തവം. ഇതിന് പ്രായമൊരു പ്രശ്നമല്ല. പ്രത്യേകിച്ചും വൈദ്യശാസ്ത്രം ഇത്രത്തോളം പുരോഗമിച്ച സാഹചര്യത്തില്‍. 20കളില്‍ ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടക്കാത്തവരുണ്ട്. നാല്പതു വയസു കഴിഞ്ഞിട്ടും ഗര്‍ഭം ധരിച്ച സ്ത്രീകളുമുണ്ട്.
ആദ്യ പ്രസവം സിസേറിയനാണെങ്കില്‍ രണ്ടാമതും സിസേറിയനാകുമെന്ന് പൊതുവെ പറയും. ഇതിന് സാധ്യത കൂടുതലാണെങ്കിലും നോര്‍മല്‍ പ്രസവമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുപോലെ ആദ്യ പ്രസവം നോര്മലായിരുന്നെങ്കില് രണ്ടാമത്തേയും നോര്മലായിക്കൊള്ളണമെന്നില്ല. മറിച്ചും സംഭവിക്കാറുണ്ട്. ചില പ്രത്യേക ഗര്‍ഭാവസ്ഥ ഉണ്ടാവുമ്പോഴും ചില അസുഖങ്ങളുള്ളപ്പോഴും സാധാരണ പ്രസവം നടക്കണമെന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ സിസേറിയന് വേണ്ടി വരും.
ഗര്‍ഭധാരണ ഗുളിക ഉപയോഗിച്ചാല്‍ പിന്നീട് ഗര്‍ഭം ധരിക്കില്ലെന്ന് ചിലര്‍ക്കെങ്കിലും വിശ്വാസമുണ്ട്. ഇത് പാടെ തെറ്റാണ്. കൃത്യമായ ആര്‍ത്തവവും ഓവുലേഷനും നടക്കാത്ത സ്ത്രീകളില്‍ ചികിത്സയുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഗര്‍ഭധാരണ ഗുളികകള്‍ ഉപയോഗിക്കാറുണ്ട്.



Click it and Unblock the Notifications
