Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍...

വണ്ണം അമിതമായി കൂടുമ്പോള്‍ ഗര്‍ഭിണിക്ക് അസ്വസ്ഥതകള്‍ കൂടുന്നതും സ്വാഭാവികം. ഇത് കുറയ്ക്കാന്‍ ചില വഴികളുണ്ട്.
വസ്ത്രധാരണത്തില്‍ ശ്രദ്ധ വയ്ക്കുക. കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. മുറുകിയതും ഇലാസ്റ്റിക് ഉള്ളതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കഴിവതും അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ ഇപ്പോള്‍ ലഭിക്കും. ഇത് വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്. കൃത്യമായ വസ്ത്രങ്ങള്‍ ലഭ്യമല്ലെങ്കില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കാം.
പാന്റ്സ്, കട്ടിയുള്ള ജീന്‍സ് എന്നിവ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് തുടകള്‍ ഉരഞ്ഞു പൊടുന്നതിനും വയര്‍ മുറുകുന്നതിനും ഇട വരുത്തും.
ഗര്‍ഭിണികള്‍ ഉപയോഗിക്കുന്ന ചെരിപ്പിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഹീലുള്ള ചെരിപ്പുകള്‍ നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം. ശരീരഭാരം കൂടുതലാണെങ്കില്‍ സോഫ്റ്റായ ചെരിപ്പുകള്‍ക്ക് പകരം സ്പോട്സ് ഷൂ, ക്യാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം. വീട്ടിനുള്ളിലാണെങ്കിലും വല്ലാതെ പതിഞ്ഞ ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
ഇരിപ്പിലും നടപ്പിലും കിടപ്പിലും ശ്രദ്ധ വേണം. പ്രത്യേകിച്ചും ഇതെല്ലാം അമിതവണ്ണമുള്ള ഗര്‍ഭിണിക്ക് വളരെ ബുദ്ധിമുട്ടായി തോന്നാം. ഇരിക്കുമ്പോള്‍ നടുവില്‍ എന്തെങ്കിലും സപ്പോര്‍ട്ട് കൊടുത്ത് ഇരിക്കുക. കിടക്കുമ്പോള്‍ വശം തിരിഞ്ഞു കിടക്കുന്നതായിരിക്കും സൗകര്യവും സുരക്ഷിതവും.
എന്തെങ്കിലും സാധനം കുനിഞ്ഞ് എടുക്കാന്‍ ബുദ്ധിമുട്ടു തോന്നിയെന്നിരിക്കും. ഇരുന്ന ശേഷം സാധനങ്ങള്‍ എടുക്കുന്നതാണ് നല്ലത്. കുളിക്കുമ്പോള്‍ ബുദ്ധിമുട്ടു തോന്നുകയാണെങ്കില്‍ ഇരുന്ന കുളിയ്ക്കുന്നതായിരിക്കും നല്ലത്. ഭാരമുള്ള സാധനങ്ങള്‍ എടുത്ത് ഉയര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം.



Click it and Unblock the Notifications
