Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഗര്‍ഭകാലത്ത് ഹെര്‍ബല്‍ മരുന്നുകള്‍ നന്ന്

എന്നാല്‍ ഹെര്‍ബല്‍ മരുന്നുകള്‍ താരതമ്യേന സുരക്ഷിതമാണെന്നു പറയാം. പ്രകൃതിദത്തമായതു കൊണ്ട് ഇവയില്‍ രാസപദാര്‍ത്ഥങ്ങളെ ഭയക്കാനില്ല. ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ മാറ്റാനും അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം നല്‍കാനും ഇത്തരം മരുന്നുകള്‍ ഉപകാരപ്രദവുമാണ്.
ഹെര്‍ബല്‍ മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇവ നിശ്ചിത അളവില്‍ കൂടുതല്‍ കഴിയ്ക്കരുത്. കഴിയ്ക്കുന്നതിന് മുന്‍പ് ലേബലും നിര്‍ദേശങ്ങളും വായിച്ചു നോക്കേണ്ടതും പ്രധാനം. ഗര്‍ഭകാലത്ത് ഇത് ഉപയോഗിക്കരുതെന്നു കണ്ടാല്‍ നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം.
വാങ്ങിക്കുന്ന നാടന്‍ മരുന്നുകളല്ലാതെ നമുക്കു തന്നെ ചില ഹെര്‍ബല്‍ കൂട്ടുകള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കാം. ഒറിഗാനോ എന്നറിയപ്പെടുന്ന ഒരിനം ഇലക്കൂട്ടും കറുവാപ്പട്ടയുമെല്ലാം ഭക്ഷണത്തില്‍ ഉപയോഗിക്കം. ഇവ സ്വാദു കൂട്ടുമെന്നു മാത്രമല്ലാ, ഗര്‍ഭകാലത്തെ മനംപിരട്ടല്‍ കുറയ്ക്കുന്നതിനും രുചി തോന്നുന്നതിനും സഹായിക്കുകയും ചെയ്യും.
അല്പം ഇഞ്ചി കഴിയ്ക്കുന്നത് ഗര്‍ഭകാലത്തെ മനംപിരട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതിന്റെ അളവു കൂടാതെ ശ്രദ്ധിക്കണം. അബോര്ഷന് സാധ്യതകളുള്ളവര്‍ പ്രത്യേകിച്ചും.
പച്ചമുളകും ഒരു വിധത്തില്‍ ഹെര്‍ബല്‍ ഇനത്തില്‍ പെടും. എന്നാല്‍ അധികം കഴിയ്ക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.
സൈനസൈറ്റിസ് പ്രശ്നമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്ക് യൂക്കാലിപ്റ്റിസ് തൈലമൊഴിച്ച് ആവി പിടിക്കാം.
ആരോമ തെറാപ്പിയും ഗര്‍ഭകാലത്ത് ഏറെ ഗുണം ചെയ്യും. ശരീരത്തിനും മനസിനും ഉന്മേഷം നല്‍കാനും ശാരീരിക അസ്വസ്ഥതകള്‍ മാറ്റാനും ഇത് നല്ലതാണ്.
ഏതു മരുന്നുകളായാലും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മാത്രമെ കഴിയ്ക്കാവൂ എന്നത് പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദേശം തേടുകയാണ് ഏറ്റവും ഉത്തമം.



Click it and Unblock the Notifications
