Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭം ധരിക്കാം, ഒരേ ഒരു മാസം മതി

ഗര്‍ഭധാരണത്തിന് ശരിയായ ആര്‍ത്തവവും ഓവുലേഷനും നടന്നിരിക്കണം. ഇത്തരം ശാരീരിക പ്രക്രിയകളില്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് ഗര്‍ഭധാരണത്തിനും ബുദ്ധിമുട്ടു നേരിടും.
ഓവുലേഷന് ദിവസം ശരിയായി കണ്ടെത്താന്‍ കഴിയുന്നത് ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇത് തനിയെ മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓവുലേഷന് കലണ്ടര്‍ ഉപയോഗിക്കാം.
ഫോളിക് ആസിഡ് ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കണം. ഗര്‍ഭധാരണത്തിന് മാത്രമല്ലാ, അബോര്ഷന്, കുഞ്ഞിനുണ്ടാകാനിടയുള്ള ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും ഫോളിക് ആസിഡിനു കഴിയും. ചീര, പയര്‍, ഓറഞ്ച്, ബ്രൊക്കോളി, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
ഗര്‍ഭധാരണത്തിന് ദിവസവും സെക്സ് വേണമെന്ന അബദ്ധധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ഇത് ബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കാന്‍ കാരണമാകും. രണ്ടു ദിവസത്തെ ഇടവേളയില്‍ സെക്സിലേര്‍പ്പെടുന്നതാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
ശരീരഭാരം നിയന്ത്രിക്കേണ്ടതും ഗര്‍ഭധാരണത്തിന് പ്രധാനം. അമിതവണ്ണം ഗര്‍ഭധാരണത്തിന് തടസമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് വ്യായാമം പ്രധാനം. അതുപോലെ ഒരു നിശ്ചിത അളവിലും താഴെ തൂക്കമാകുന്നതും ദോഷം ചെയ്യും. ആരോഗ്യകരമായ ശരീരം ഗര്‍ഭധാരണത്തെ സഹായിക്കും.



Click it and Unblock the Notifications
