Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വന്ധ്യത തിരിച്ചറിയാം

സ്ത്രീക്ക് 35ല്‍ കൂടുതല്‍ പ്രായമുണ്ടെങ്കില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടായിരിക്കുമെന്നാണ് പൊതുവെ പറയാറ്. ഇതിന് അപവാദങ്ങള്‍ ഏറെയുണ്ടെന്നും പറയാതിരിക്കാനാവില്ല. 35 വയസിന് ശേഷം ശ്രമിച്ചിട്ടും ഗര്‍ഭധാരണം ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ പ്രായം ഒരു വില്ലനായേക്കാം.
ധാരാളം പ്രാവശ്യം ഗര്‍ഭം ധരിക്കുകയും പിന്നീട് അബോര്ഷനാകുകയും ചെയ്യുന്നവരുണ്ട്. ഇത്തരക്കാരില്‍ ഇത് വന്ധ്യതാ പ്രശ്നമായിത്തന്നെ സംശയിക്കാവുന്നതാണ്. ഗര്‍ഭധാരണം നടക്കുന്നതു കൊണ്ട് വന്ധ്യത വരില്ലെന്നു പറയാനാവില്ല.
തെറ്റിയ ആര്‍ത്തവചക്രം ചിലപ്പോഴെങ്കിലും വന്ധ്യതയുടെ ലക്ഷണമാകാം. കൃത്യമായ മാസമുറയുള്ളവരില്‍ 80 ശതമാനവും വന്ധ്യതാ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം.
ഒവേറിയന്‍ സിസ്റ്റ്, ബ്രൈസ്റ്റ് ക്യാന്‍സര്‍ എന്നിവ വന്നവര്‍ ശ്രമിച്ചിട്ടും ഗര്‍ഭം ധരിക്കാതിരിക്കണമെങ്കില് ഇത് വന്ധ്യത കൊണ്ടുമാകാം. കൃത്യമായ ടെസ്റ്റിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കും.
പാരമ്പര്യം ഗര്‍ഭധാരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കുട്ടികളില്ലാത്ത പാരമ്പര്യമുണ്ടെങ്കില് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടു നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ ഒരുപക്ഷേ വന്ധ്യത കൊണ്ടുമാകാം.
പ്രഗ്നന്‍സി ടെസ്റ്റ് പൊസറ്റീവാകുകയും പിന്നീട് ആര്‍ത്തവം വരികയും ചെയ്യുന്നവരുണ്ട്. കെമിക്കല്‍ പ്രഗന്സിയാകാം ഇതിന് പ്രധാന കാരണം. കെമിക്കല്‍ പ്രഗ്നന്‍സി സാധാരണ ഗര്‍ഭത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കും. മിക്കവാറും ജനിതക പ്രശ്നങ്ങളായിരിക്കും ഇതിന് കാരണം.
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അമിത മദ്യപാനവും പുകവലിയും വന്ധ്യതയ്ക്കു കാരണമാകാം. ഇത്തരം ശീലങ്ങളുള്ളവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കുറവാണെന്നും പറയാം.



Click it and Unblock the Notifications
